ഹാപ്പി ബർത്ത് ഡേ 'സാരി ​ഗേൾ'; ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി രാം ​ഗോപാൽ വർമ

Published : Sep 29, 2024, 09:17 AM IST
ഹാപ്പി ബർത്ത് ഡേ 'സാരി ​ഗേൾ'; ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി രാം ​ഗോപാൽ വർമ

Synopsis

ഏതാനും നാളുകൾക്ക് മുൻപാണ് സാരിയുടെ ടീസർ റിലീസ് ചെയ്തത്.

ടിയും മോഡലുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ​ഗോപാൽ വർമ. ആരാധ്യ നായികയായി എത്തുന്ന സാരി എന്ന സിനിമയിലെ അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു. ഹാപ്പി ബർത്ത് ഡേ 'സാരി ​ഗേൾ' എന്നാണ് അലങ്കാര പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. 

സാരിയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആരാധ്യ ദേവി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘എന്റെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി’, എന്നും ആരാധ്യ കുറിച്ചിട്ടുണ്ട്. രാം ഗോപാൽ വർമയുടെ ഹൈദരാബാദിലുള്ള ഓഫീസിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ. രാം ​ഗോപാലും വീഡിയോ പങ്കിട്ടിട്ടുണ്ട്. 

ഏതാനും നാളുകൾക്ക് മുൻപാണ് സാരിയുടെ ടീസർ റിലീസ് ചെയ്തത്. രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമൽ ആണ്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട്  അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ- സതീഷ് എരിയാളത്ത് -  കണ്ടന്റ് ഫാക്ടറി. 

തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. സിനിമ അരങ്ങേറ്റത്തിനിടെയാണ് ശ്രീലക്ഷ്മി സതീഷ് പേര് മാറ്റിയതായി രാം ഗോപാൽ വർമ അറിയിച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക.

മലയാളത്തിലെ ആദ്യ 200 കോടി ചിത്രം; 'മഞ്ഞുമ്മൽ ബോയ്സ്' റഷ്യന്‍ കിനോബ്രാവോ ചലച്ചിത്ര മേളയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു