'ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന് പറഞ്ഞ് നടന്നു': 'നാന്‍സി റാണി'വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ

Published : Mar 11, 2025, 12:26 PM IST
'ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന് പറഞ്ഞ് നടന്നു': 'നാന്‍സി റാണി'വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ

Synopsis

'നാൻസി റാണി' സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള വിവാദത്തിൽ നടി അഹാന കൃഷ്ണ പ്രതികരിക്കുന്നു. 

കൊച്ചി:'നാൻസി റാണി' എന്ന സിനിമയുടെ പ്രമോഷന്  നടി അഹാന കൃഷ്ണ പങ്കെടുക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രം​ഗത്തെത്തിയിരുന്നു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞു. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ ഈ പ്രശ്നങ്ങളില്‍ പ്രതികരിക്കുകയാണ് അഹാന കൃഷ്ണ. താനും ചിത്രത്തിന്‍റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നാണ് അഹാന പറയുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായി പെരുമാറിയ സംവിധായകന്‍ മനു, ചിത്രത്തിന്‍റെ മറ്റൊരാളെക്കൊണ്ട് തന്നെ അറിയിക്കാതെ തന്‍റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും പറഞ്ഞു.

താന്‍ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നുവെന്നും,അതിന് തെളിവുണ്ടെന്നും കുറിപ്പില്‍ അഹാന പറയുന്നു. 
ഞാന്‍ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷൻ ഞാൻ ചെയ്യുമായിരുന്നു. എന്റെ കടമയായതുകൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകൾ മറയ്ക്കാനായിരുന്നു!

അഹാനയും മനുവിനും ഇടയിൽ 'ചില' പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വർഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനിൽ പങ്കെടുക്കാമായിരുന്നു എന്നാണ് സംവിധായകന്‍റെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

ഇത് "ചില" പ്രശ്നമല്ല, ഞാൻ നിങ്ങൾ രണ്ടുപേരുടെയും നേരെ കേസ് നൽകേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണ്. പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയില്ലെന്ന് നടിക്കരുത്. നിങ്ങൾ അതില്‍ പങ്കാളിയാണ്. 3 വർഷം കഴിഞ്ഞതിനാൽ ഞാൻ മറന്നുകളയണമെന്ന് നിങ്ങൾക്ക് വിചാരിക്കുന്നുവെങ്കില്‍, എനിക്കാവില്ല
  
ഞാൻ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറിൽ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോൾ, ഞാൻ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോള്‍ ആളുകൾ എന്നെ അധിക്ഷേപിച്ചപ്പോള്‍ പോലും ഞാൻ നിശ്ശബ്ദനായിരുന്നത്. മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികൾ വെളിപ്പെടുത്താന്‍ ഞാൻ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റിൽ നിങ്ങൾ എന്റെ മേൽ ആക്ഷേപം വന്നപ്പോള്‍, ഞാൻ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാൻ ഒരു മനുഷ്യനാണ്. എന്നാൽ, ഇപ്പോൾ എന്‍റെ തീതിക്കായി പോരാടേണ്ട സമയമായി എന്ന് പറഞ്ഞാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്. 

പുഷ്പ 2 നേടിയത് 1800 കോടി: ലാഭം നിര്‍മ്മാതാക്കള്‍ സര്‍ക്കാറിന് കൊടുക്കണോ? , ഹൈക്കോടതിയില്‍ ഹര്‍ജി !

'നാൻസി റാണി' പ്രമോഷന് എത്താതെ അഹാന; മാനുഷിക പരി​ഗണന വേണമായിരുന്നെന്ന് സംവിധായകന്റെ ഭാര്യ

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്