'അണ്ണാത്തെ' സിനിമയുടെ സമയത്ത് 98 കിലോ ഭാരമുണ്ടായിരുന്ന നടി ഖുശ്ബു, ശരീര ഭാരം കുറച്ചത് വൈറലായിരുന്നു. 55-ാം വയസ്സിലും ബിപിയോ ഷുഗറോ ഇല്ലാതെ പൂർണ്ണ ആരോഗ്യവതിയാണ് താനെന്ന് താരം പറയുന്നു.

ലയാളികൾക്കടക്കം പ്രിയപ്പെട്ട തമിഴ് നടിയാണ് ഖുശ്ബു സുന്ദർ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടവധി ഭാഷാ സിനിമകളിൽ നായികയായും സഹതാരമായും അമ്മയായും ഓക്കെ തിളങ്ങിയ ഖുശ്ബു അടുത്തിടെ വാർത്തകളിൽ ഇടം നേടിയത് ട്രാസ്ഫോമേഷന്റെ കാര്യത്തിലായിരുന്നു. സ്ലിംപ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലായിരുന്നു താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ആ വെയ്റ്റ് ലോസിലേക്ക് തന്നെ നയിച്ചതെന്താണെന്ന് തുറന്നു പറയുകയാണ് ഖുശ്ബു ഇപ്പോൾ.

രജനികാന്ത് ചിത്രം അണ്ണാത്തെ ചെയ്യുന്ന സമയത്ത് തനിക്ക് 98 കിലോ ശരീരഭാരം ഉണ്ടായിരുന്നുവെന്ന് ഖുശ്ബു പറയുന്നു. ഇന്നിപ്പോൽ 55 വയസായ തനിക്ക് ബിപിയോ ഷു​ഗറോ ഇല്ലെന്നും ആരോ​ഗ്യത്തോടെ ഇരിക്കുന്നതാണ് പ്രധാനമെന്നും ഖുശ്ബു പറയുന്നു. മൈദ കൊണ്ടുള്ള ആഹാരമോ ചപ്പാത്തിയോ കഴിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"എനിക്കിപ്പോള്‍ 55 വയസുണ്ട്. ഈ പ്രായത്തിലും എനിക്ക് ബിപിയോ ഷുഗറോ ഇല്ല. ഇത് രണ്ടും വരാന്‍ പാടില്ല. എന്‍റെ അമ്മയ്ക്ക് ഹൈ ബിപി ഉണ്ടായിരുന്നു. മൈഗ്രേയ്നും സൈനസും അമ്മ തന്നിട്ട് പോയി. പക്ഷേ അത് മാത്രം തന്നില്ല. ചെറിയ രീതിയിലെങ്കിലും ഞാന്‍ ആരോഗ്യവതിയാണ് ഇപ്പോള്‍. അണ്ണാത്തെ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് 98 കിലോ ശരീര ഭാരം ഉണ്ടായിരുന്നു. ഞങ്ങളുടേത് വലിയ വീടാണ്. പടികള്‍ കയറി ഇറങ്ങുമ്പോള്‍ മുട്ട് വേദന, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഒക്കെ ഉണ്ടായി. എന്‍റെ മുഖം കണ്ട് ഞാന്‍ തന്നെ പേടിക്കുമായിരുന്നു. യാന മാതിരി റൗണ്ടായിരിക്ക്(ആനയെ പോലെ വട്ടത്തില്‍). ഒടുവില്‍ ബിപി വരാതിരിക്കാനും മുട്ട് വേദന പോകാനും ആഗ്രഹിക്കുന്നെങ്കില്‍ വെയ്റ്റ് കുറക്കാന്‍ ഡോക്ടര്‍ പറഞ്ഞു. കൊവിഡ് സമയത്താണ് വെയ്റ്റ് ലോസ് ആരംഭിക്കുന്നത്. നാല് വര്‍ഷം കൊണ്ടാണ് വെയ്റ്റ് കുറഞ്ഞത്. മൈദ, ചപ്പാത്തി ഒന്നും കഴിക്കാറില്ല. ആരോഗ്യമായി ഇരിക്കുന്നതാണ് പ്രധാനം. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ മെലിഞ്ഞിട്ടായിരുന്നു. അപ്പോഴും എന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വണ്ണം വച്ചപ്പോഴും അവര്‍ സ്വീകരിച്ചു", എന്നായിരുന്നു ഖുശ്ബുവിന്റെ വാക്കുകൾ. സിനിമ എക്സ്പ്രസ് എന്ന തമിഴ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming