Alice Christy : ഇണക്കവും പിണക്കവുമായൊരു ഹണിമൂൺ; വിശേഷങ്ങളുമായി ആലീസ്

Published : Jan 19, 2022, 10:31 PM IST
Alice Christy : ഇണക്കവും പിണക്കവുമായൊരു ഹണിമൂൺ; വിശേഷങ്ങളുമായി ആലീസ്

Synopsis

കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്.

സ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ് (Alice Christy). സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ്(serial) ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം  എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. വിവഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ ശേഷം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. 

ഇപ്പോഴിതാ വിവാഹശേഷമുള്ള വിശേഷങ്ങളും, ഹണിമൂൺ യാത്രക്കിടയിലെ വിശേഷങ്ങളും ആണ് ആലീസ് ക്രിസ്റ്റി പങ്കുവച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ രസകരമായാണ് ഇവർ സംസാരിക്കുന്നത്.  ബെഡ് റൂമിലെ മൊബൈൽ ഉപോയോഗത്തെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ആലീസും ഭർത്താവും മനസ് തുറന്നു.

ബെഡ്റൂമിൽ മൊബൈൽ ഉപയോഗിക്കുന്നത് ആലീസിന് ഇഷ്ടമല്ല. എന്നാൽ വിവാഹത്തിന് ശേഷം ബെഡ് റൂമില്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി.  ഇതേചൊല്ലി തമ്മിൽ വഴക്കുണ്ടായി. വിവാഹത്തിന് മുന്‍പേ ഇക്കാര്യം സജിൻ സമ്മതിച്ചിരുന്നു. എന്നാൽ അത് പാലിച്ചില്ല. ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുന്‍പ് രാത്രി പൊരിഞ്ഞ അടി നടന്നുവെന്നും ആലീസ് ബാഗും തൂക്കി പോകാന്‍ വരെ നോക്കിയെന്നും സജി തമാശ രൂപേണ പറഞ്ഞു.

താൻ ബാഗ് തൂക്കി പോവുകയായിരുന്നില്ല.  ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നു.  പക്ഷെ അതുകണ്ട് ഇച്ചായന്‍ പേടിച്ചു. രാവിലെ മുതല്‍ രാത്രി വരെ ഫോൺ നോക്കുന്നില്ലേ. രാത്രി കിടക്കാൻ നേരത്തെങ്കിലും ഫോൺ മാറ്റിവച്ച് സംസാരിക്കാമല്ലോ.  ഇരുവര്‍ക്കുമിടയിലെ ഏറ്റവും വലിയ ശത്രുവാണ് മൊബൈല്‍ ഫോണ്‍. ഭാര്യാ-ഭർത്താക്കന്മാർക്ക് സംസാരിക്കാൻ സമയമില്ലെന്നും ആലീസ് പറഞ്ഞു.

പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് ആലീസിന് മിന്നുകെട്ടിയത്.  സജിനെ നേരത്തെ തന്നെ  ആലീസ് പരിചയപ്പെടുത്തിയിരുന്നു.  നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ കൊവിഡിന്റെ മൂന്നാം തരംഗം  ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. എന്നാൽ അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് വാർത്ത വന്നു. അതാണ് വിവാഹം വൈകാൻ കാരണമെന്നും ആലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍