'ഇതെന്ത് സോളോ കല്യാണമോ?'; വിവാഹ ആൽബം പങ്കുവച്ച് ആലീസ് ക്രിസ്റ്റി

Published : Nov 04, 2022, 07:48 PM IST
'ഇതെന്ത് സോളോ കല്യാണമോ?'; വിവാഹ ആൽബം പങ്കുവച്ച് ആലീസ് ക്രിസ്റ്റി

Synopsis

കഴിഞ്ഞ നവംബര്‍ 18ന് ആയിരുന്നു അലീസിന്റെയും സജിന്റെയും വിവാഹം.

ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. ഇപ്പോൾ വൈറലാകുന്നത് ആലീസിന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന കല്യാണ ആൽബമാണ്.

ആല്‍ബത്തിലെ ഫോട്ടോസും അതിന് പിന്നിലെ കഥകളും, കല്യാണ ശേഷം വന്ന മാറ്റങ്ങളും എല്ലാം വീഡിയോയില്‍ ആലീസ് പറയുന്നുണ്ട്. കൂടെ ഭര്‍ത്താവ് സജിനും ഭര്‍തൃ സഹോദരി കുക്കുവും ചേരുമ്പോഴാണ് തമാശ നിറയുന്നത്. സജിനെ ട്രോളിയും കളിയാക്കിയും ആണ് വീഡിയോ മുന്നോട്ട് പോകുന്നത്.

ആല്‍ബത്തില്‍ ഏറ്റവും അധികം ഉള്ളത് ആലീസ് ക്രിസ്റ്റിയുടെ സിംഗിള്‍ ഫോട്ടോ ആണ്. ഇതെന്റെ സോളോ കല്യാണ ആല്‍ബമാണെന്ന് ഒരിടത്ത് ആലീസ് പറയുന്നുമുണ്ട്. മാത്രമല്ല, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയില്ല എങ്കിലും തന്റെ രൂപത്തില്‍ വന്ന മാറ്റമാണ് ആലീസിനെ ഏറ്റവും വേദനിപ്പിയ്ക്കുന്നത്. അന്ന് ഞാന്‍ എത്ര മെലിഞ്ഞിട്ടായിരുന്നു എന്ന് ഓരോ ഫോട്ടോ എടുത്ത് നോക്കുമ്പോഴും അലീസ് വിലപിയ്ക്കുന്നുണ്ട്. ഓരോ സിംഗിൾ ഫോട്ടോയും തനിക്ക് എന്തുകൊണ്ട് പ്രിയപ്പെട്ടത് ആകുന്നുവെന്നും താരം വിവരിക്കുന്നുണ്ട്.

'ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ, സഹകരിക്കണ'മെന്ന് സന്ദേശം; മറുപടിയുമായി ശാലിനി നായർ

കഴിഞ്ഞ നവംബര്‍ 18ന് ആയിരുന്നു അലീസിന്റെയും സജിന്റെയും വിവാഹം. വിവാഹത്തോട് അനുബദ്ധിച്ച് നടന്ന സേവ് ദ ഡേറ്റ് മുതല്‍ മെഹന്ദി, ബ്രൈഡ് ടു ബി, താലികെട്ട്, റിസപ്ഷന്‍ വരെയും കല്യാണ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത