'അന്യന്റെ സ്വകാര്യതയില്‍ സദാചാരം കലർത്തുന്നവരോട്'; ചിത്രങ്ങള്‍ കൊണ്ട് വായടപ്പിച്ച് അമേയ

Published : Feb 25, 2020, 04:34 PM ISTUpdated : Feb 25, 2020, 04:38 PM IST
'അന്യന്റെ സ്വകാര്യതയില്‍ സദാചാരം കലർത്തുന്നവരോട്'; ചിത്രങ്ങള്‍ കൊണ്ട് വായടപ്പിച്ച് അമേയ

Synopsis

ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പലപ്പോഴും കടുത്ത ആക്രമണവും നേരിടാറുണ്ട്. ബോള്‍ഡായ ചിത്രങ്ങള്‍ പങ്കുവച്ചതിനായിരുന്നു ഇതെല്ലാം. വസ്ത്രധാരണത്തെ പറ്റി വളരെ മോശമായ രീതിയിലായിരുന്നു പലരുടെയും പ്രതികരണം. എന്നാല്‍ ഇതിനെല്ലാം ശക്തമായ മറുപടി കൊടുക്കാന്‍ അമേയ മറക്കാറില്ല.

ഇപ്പോള്‍ പുതിയ ചിത്രം പങ്കുവച്ചത് തന്നെ ഇത്തരക്കാര്‍ക്കുള്ള മറുപടിയുമായാണ്. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..."Just mind your own business “. എന്നായിരുന്നു അമേയ കുറിച്ചത്. മറ്റൊരു കുറിപ്പിനൊപ്പം " ഊതിയാൽ അണയില്ല... ഉലയിലെ തീ... ഉള്ളാകെ ആളുന്നു...ഉയിരിലെ തീ " വേഷത്തിന്റെയും രൂപത്തിന്റെയും പേരിൽ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആർക്കറിയാം...! എന്നായിരുന്നു. കുറിപ്പുകള്‍ക്കൊപ്പം പങ്കുവച്ച ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍. ഇത്രയും ബോള്‍ഡായ ചിത്രം പങ്കുവച്ച് വിമര്‍ശകരുടെ വായടയ്ക്കുന്ന കമന്‍റ് നല്‍കിയ അമേയയ്ക്ക് പിന്തുണയുമായി എത്തുകയാണ് ആരാധകരിപ്പോള്‍.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക