'അമ്പമ്പോ..ഇങ്ങനെയും മാറ്റമോ, ബസന്തിയാണോ'; അമൃതയുടെ ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ

Published : Nov 05, 2024, 07:08 PM IST
'അമ്പമ്പോ..ഇങ്ങനെയും മാറ്റമോ, ബസന്തിയാണോ'; അമൃതയുടെ ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ

Synopsis

കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ. മീര വാസുദേവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായ ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധേയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കിട്ട ഏറ്റവും പുതിയ വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഒരു ചിത്രത്തോടൊപ്പം തന്റെ പുതിയൊരു വീഡിയോ കൂടി ചേർത്ത് സ്ട്രഗിൾ ഇല്ലെങ്കിൽ പുരോഗതിയുണ്ടാകില്ലെന്നാണ് അമൃത കുറിച്ചത്. പഴയ ഫോട്ടോയിലെ അമൃതയും പുതിയ വീഡിയോയിലെ അമൃതയും തമ്മിൽ വലിയൊരു മാറ്റം നടി പങ്കുവെച്ച വീഡിയോയിൽ കാണാം. 2016 മുതൽ 2024 വരെ ഉണ്ടായ മാറ്റമാണ് പോസ്റ്റലുള്ളത്. നടിയുടെ മാറ്റം കണ്ട് അമൃതയാണെന്ന് പോലും മനസിലാകുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്.

പഴയ ഫോട്ടോയിൽ ഇരുനിറവുള്ള മുഖവും നാടൻ ഹെയർ സ്റ്റൈലുമായി സാരി ചുറ്റി നിൽക്കുന്ന അമൃതയാണുള്ളത്. വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമാണ് അമൃതയാണെന്ന് തിരിച്ചറിയാൻ കഴിയു. പുതിയ ഫോട്ടോയിൽ വെളുത്ത് തുടുത്ത മുഖവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ചുവന്ന സാരിയിൽ അതീവ സുന്ദരിയായാണ് അമൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നടിയുടെ പുതിയ വീ‍ഡിയോ പുറത്തുവന്നതോടെ വെളുക്കാനും സൗന്ദര്യം വെക്കാനുമായി അമൃത എന്താണ് ചെയ്തത് എന്നാണ് കൂടുതലും പേർക്ക് അറിയേണ്ടിയിരുന്നത്. വെളുക്കാനായി നടി ഗ്ലൂട്ടാത്തിയോൺ എടുത്തോയെന്ന സംശയവും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. കാലം ആളുകളിൽ മാറ്റം വരുത്തുമെന്ന് അറിയാം. ഇങ്ങനെ മാറ്റുമെന്നത് അതിശയമായി തോന്നുന്നുവെന്നാണ് അമൃതയുടെ വീഡിയോയ്ക്ക് ഒരാൾ കുറിച്ച കമന്റ്. ഒരുപക്ഷെ മരുന്നുകളും ചികിത്സയുമൊന്നും എടുക്കാതെ ജീവിത രീതിയിൽ മാറ്റം വരുത്തിയുമാകാം അമൃത ചർമം സംരക്ഷിക്കുന്നതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

'നെരുപ്പ്.. നെരുപ്പ് മാതിരി ഇരിക്കും'; കേരളക്കരയെ ആവേശത്തിലാഴ്ത്തി സൂര്യ, പ്രതീക്ഷ വാനോളമാക്കി ടീം കങ്കുവ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത