
മലയാളികളുടെ പ്രിയതാരമാണ് അനശ്വര രാജൻ. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും തിളങ്ങുന്ന അനശ്വരയുടെ ചേച്ചി ഐശ്വര്യ രാജനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമാണ്. യുട്യൂബിലും റീലുകൾ ചെയ്തും തന്റേതായി കരിയറുമായി മുന്നോട്ട് പോകുന്ന ഐശ്വര്യയുടെ ചില തുറന്നു പറച്ചിലുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഡിസ്ക് പ്രശ്നം കാരണം 28-ാം വയസിലും അനുഭവിക്കുന്ന വേദനയാണ് ഐശ്വര്യ തുറന്നു പറഞ്ഞിരിക്കുന്നത്. പ്രസവിക്കാന്‍ പറ്റുമോന്ന് ചോദിച്ച് പ്രണയം വരെ നഷ്ടമായെന്നും ഐശ്വര്യ പറയുന്നു.
ഐശ്വര്യ രാജന്റെ വാക്കുകൾ ഇങ്ങനെ
16മത്തെ വയസില്‍ എനിക്ക് അപ്പെന്‍ഡിസൈറ്റിസ് സര്‍ജറി നടന്നിരുന്നു. അത് ഭയങ്കര കോംപ്ലിക്കേറ്റഡ് ആയിരുന്നു. മാസങ്ങളോളം ബെഡ് റെസ്റ്റ് വേണ്ടി വന്നു. പിന്നീട് 20-ാം വയസിലേക്ക് കാലെടുത്ത് വച്ച സമയത്ത് പഠിച്ചോണ്ടിരുന്നപ്പോള്‍ എനിക്ക് എഴുതാന്‍ പറ്റുന്നില്ല. സ്കാനിങ്ങും എംആര്‍ഐ ഒക്കെ എടുത്ത് ഞാന്‍ കണ്ടുപിടിച്ചു എന്‍റെ ഡിസ്ക് പോയി. എനിക്ക് കുനിയാൻ ഒന്നും പറ്റില്ല. ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. മൂന്ന് മാസം ബെഡ് റസ്റ്റ് ആയിരുന്നു. ഡിഗ്രി ഫൈനല്‍ ഇയറായി. എനിക്ക് എപ്പോഴും ഇരിക്കാന്‍ പറ്റില്ല 30 മിനിറ്റ് കഴിയുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടി വന്നു. ആറാം സെമസ്റ്റര്‍ മുഴുവന്‍ ക്ലാസില്‍ നില്‍ക്കേണ്ടി വന്നു. അതെല്ലാം അതിജീവിച്ചാണ് കോളേജ് പഠനം പൂര്‍ത്തിയാക്കിയത്. നിന്നു കൊണ്ടായിരുന്നു പരീക്ഷ എഴുതിയത്. എല്ലാവര്‍ക്കും ഈസിയായിട്ടുള്ള കാര്യങ്ങള്‍ എനിക്ക് ഈസിയല്ല.
കോഴിക്കോട് ബാങ്ക് കോച്ചിങ്ങിന് പോയപ്പോഴാണ് സുഹൃത്ത് പറഞ്ഞ് ആയുര്‍വേദത്തില്‍ ചികിത്സയ്ക്ക് പോയത്. ഗുണം 1.2 ലക്ഷം രൂപ നഷ്ടമായി. ഫലം 0 റിസള്‍ട്ടായിരുന്നു. അങ്ങനെ കെുറേ ഡോക്ടര്‍മാരെ കണ്ടു. കൊവിഡിനൊക്കെ മുന്‍പാണിത്. കുറേ പേരെന്നെ ട്രോമയിലാക്കി. ബാക്ക് പെയിനും മറ്റ് വേദനകളും എല്ലാം നന്നായിട്ട് കൂടി. കുറേ ബെഡ് റസ്റ്റ് ആയി. നല്ലൊരു സമയമായിരുന്നു അത്(ചിരിക്കുന്നു). കൊച്ചിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ പോയിരുന്നു. ഒരുദിവസം ഞാന്‍ നടുവ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ബ്ലെഡ് കോട്ടായി നീലിച്ച് കിടക്കുകയാണ്. അവിടെന്ന് എനിക്ക് ഒരു മാറ്റവും ഉണ്ടായില്ല. വേദന കൂടിയത് അല്ലാതെ. ഇരിക്കാന്‍ പറ്റാതായി, ഒരു റോബോട്ടിനെ പോലെയായിരുന്നു ഞാന്‍ നടന്നുകൊണ്ടിരുന്നത്. വേദനകള്‍ എല്ലാം കൂടി. ഒടുവില്‍ സലാം പറഞ്ഞ് ഞാന്‍ അവിടെന്ന് ഇറങ്ങി. പിന്നീട് ആയുര്‍വേദം അടക്കം ഒന്നിനോടും എനിക്ക് ഒരു വിശ്വാസം ഇല്ലാതായി. എനിക്ക് ഇപ്പോഴും ഓടാനൊന്നും പറ്റില്ല. ചിലരൊക്കെ എന്‍റെ ഒരു വീഡിയോയിലെ ഓട്ടം കണ്ട് കളിയാക്കിയിരുന്നു.
പ്രണയ ബന്ധത്തിലും ഇത് ബാധിച്ചു. പ്രസവിക്കാന്‍ പറ്റോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. ഗര്‍ഭിണയാകുക എന്നതാണല്ലോ ഒരു പെര്‍ഫെക്ട് വുമണ്‍ എന്നത്. അങ്ങനത്തെ അനുഭവമൊക്കെ ഉണ്ടായിരുന്നു. പെയിന്‍ കില്ലറുകള്‍ക്കൊന്നും എനിക്ക് ആശ്വാസം തരാന്‍ പറ്റിയിരുന്നില്ല. നടുവേദനയുള്ള കുട്ടി എന്നായി എന്റെ ഐഡന്റിറ്റി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു.
ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്. അതായത് ശരീരത്തിലെ എല്ലാ സെല്ലും ഭയങ്കര വേദനയായിരിക്കും. ചുണ്ടും ചെവിയും അല്ലാതെ ശരീരത്തില്‍ എവിടെ തൊട്ടാലും വേദനയാണ്. ഇപ്പോള്‍ 28 വയസുണ്ട്. ഇത്രയും ഞാനിത് തുറന്ന് പറയുന്നത് നിങ്ങളുടെ സിംപതിയ്ക്ക് വേണ്ടിയല്ല. അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. ഇപ്പോള്‍ ഞാന്‍ ഹീലിങ് ഘട്ടത്തിലാണ്, പിന്നീട് അതിനെ കുറിച്ച് പറയുമ്പോൾ ക്ലാരറ്റി കിട്ടാനാണ് ഇതൊക്കെ പറഞ്ഞത്.