രാജാ രവി വർമ്മ ചിത്രങ്ങളുടെ 'കൊവിഡ് വേർഷനു'മായി ആർദ്ര ദാസ്

Web Desk   | Asianet News
Published : Aug 14, 2020, 10:59 PM IST
രാജാ രവി വർമ്മ ചിത്രങ്ങളുടെ 'കൊവിഡ് വേർഷനു'മായി ആർദ്ര ദാസ്

Synopsis

കൊവിഡ് ബോധവൽക്കരണത്തിന് വേണ്ടിയാണ് ആർദ്രയുടെ പുതിയ ഫോട്ടോഷൂട്ട്. പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലൂടെ പുനർചിത്രീകരിച്ചിരിക്കുന്നത്.

രവി വർമ്മ ചിത്രങ്ങളുടെ ആഖ്യാനങ്ങളിൽ  എക്കാലത്തെയും വ്യത്യസതമായ വേർഷനുമായി ഒരു ഫോട്ടോഷൂട്ട്. സീരിയൽ താരം ആർദ്ര ദാസും ഫോട്ടോഗ്രാഫറായ ജിബിൻ ജോർജും ചേർന്നാണ് രാജാ രവി വർമ്മ ചിത്രങ്ങളുടെ കൊവിഡ് വേർഷനുമായി എത്തിയിരിക്കുന്നത്.

കൊവിഡ് ബോധവൽക്കരണത്തിന് വേണ്ടിയാണ് ഫോട്ടോഷൂട്ട്. പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലൂടെ പുനർചിത്രീകരിച്ചിരിക്കുന്നത്. രവി വർമയുടെ പ്രശസ്ത ചിത്രങ്ങളായ അച്ഛനിതാ വരുന്നു, പഴവുമായി നിൽക്കുന്ന സ്ത്രീ, ചന്ദ്രവെളിച്ചത്തിൽ രാധ എന്നിവയാണ് ബോധവൽക്കര രീതിയിൽ ചിത്രീകരിച്ചത്.

മികച്ചൊരു ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന കുറിപ്പോടെ ആർദ്ര തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചരിക്കുന്നത്. കൊറോണ വ്യാപനം നാൾക്ക് നാൾ കൂടി വരുന്ന ഈ സമയത്ത്, കൊവിഡ് ബോധവൽക്കരണത്തിനായി ചെയ്ത ഫോട്ടോഷൂട്ടിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം. രവിവർമ്മ ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്ത ഫോട്ടോഷൂട്ടിന്റെ പിന്നണിയിൽ ഇവരൊക്കെയാണ്'- എന്നാണ് ആർദ്രയുടെ കുറിപ്പ്. 

നിജു പാലക്കാട്, ജീവ ബാലകൃഷ്ണൻ എന്നിവരാണ് ചിത്രങ്ങൾ പകർത്തിയത്. ലിജിത്ത് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ചൊരു മോഡൽ കൂടിയായ ആർദ്ര 'സത്യ എന്ന പെൺകുട്ടി'- എന്ന പരമ്പരയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍