സ്വാതന്ത്ര്യദിനത്തിൽ വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രവുമായി ഏഷ്യാനെറ്റ്

Web Desk   | Asianet News
Published : Aug 14, 2020, 10:44 PM IST
സ്വാതന്ത്ര്യദിനത്തിൽ വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രവുമായി ഏഷ്യാനെറ്റ്

Synopsis

ഏഷ്യാനെറ്റിൽ സ്വാതന്ത്രിദിനത്തിൽ  സിനിമാ വിസ്മയം. വിജയ് ദേവരകൊണ്ട - രശ്‌മിക മന്ദന താരജോഡി അവിസ്മരണീയമാക്കിയ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ. 'ഗീത ഗോവിന്ദം'

സ്വാതന്ത്രിദിനത്തിൽ  സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ്. കാർഗിൽ യുദ്ധപശ്ചാത്തലത്തിൽ  ഒരുക്കിയ ചിത്രം 'കീർത്തിചക്ര' രാവിലെ ഒമ്പത് മണിക്കും പ്രണയത്തിന്റെ തീവ്രഭാവങ്ങൾ പ്രേക്ഷകരിൽ എത്തിച്ച 'ലേഡീസ് & ജന്റിൽമാൻ' ഉച്ചക്ക് 12 മണിക്കും മോഹൻലാൽ ജയറാം ദിലീപ് കാവ്യാമാധവൻ എന്നിവർ പ്രമുഖകഥാപാത്രങ്ങളായ  ഫാമിലി എന്റർടൈൻമെന്റ് ചൈന ടൌൺ 'ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കും വേൾഡ്  ടെലിവിഷൻ പ്രീമിയർ മെഗാഹിറ് ചലച്ചിത്രം 'ഗീതാഗോവിന്ദം' വൈകുന്നേരം ആറ് മണിക്കും കോമഡി റിയാലിറ്റി ഷോ  'കോമഡി സ്റ്റാർസ് ' രാത്രി ഒമ്പത് മണിക്കും  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

കേരളത്തിലടക്കം വലിയ സ്വാകാര്യത ലഭിച്ച ചിത്രമാണ ്ഗീതാ ഗോവിന്ദം. വ്യത്യസ്ഥമായ പ്രണയ, കുടുംബ കഥ പറയുന്ന ചിത്രത്തിൽ അതിഥി താരമായി നിത്യ മേനോനും വേഷമിടുന്നുണ്ട്. ജയ് ഗോവിന്ദ്, ഗീത എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദനയുമാണ്. പരശുറാം സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍