ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അൻഷിത, തുടക്കമല്ലേയെന്ന് ആരാധകർ

Published : Aug 22, 2022, 07:24 AM ISTUpdated : Sep 03, 2022, 02:02 PM IST
ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അൻഷിത, തുടക്കമല്ലേയെന്ന് ആരാധകർ

Synopsis

തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന പരമ്പരയിലാണ് നായികയായി അൻഷിത എത്തുന്നത്.

ഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ് അൻഷിത അ‍ഞ്ജി.  പരമ്പരയിലെ സൂര്യ കൈമൾ എന്ന വേഷം അൻഷിതയ്ക്ക് നിരവധി ആരാധകരെയാണ് സമ്മാനിച്ചത്. പരമ്പരയ്ക്ക്  പുറമേ സാമൂഹിക മാധ്യമങ്ങളിൽ അൻഷിത വളരെ സജീവമാണ്.  അടുത്തിടെ പുതിയ പരമ്പരയുടെ ഭാഗമായും അൻഷിത എത്തുന്നുണ്ട്. തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന പരമ്പരയിലാണ് നായികയായി അൻഷിത എത്തുന്നത്.

നിരന്തരം ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കുന്ന അൻഷിതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.  സെറ്റ് സാരിയിൽ അതിമനോഹരിയായി ആണ് അൻഷിത എത്തുന്നത്. നടി റബേക്കയുടെ ബൈബേക്കാ എന്ന സ്ഥാപനമാണ് വസ്ത്രങ്ങളുടെ ഡിസൈൻ. ദാവണിയിലുള്ള ചിത്രങ്ങളും അൻഷിത പങ്കുവച്ചിട്ടുണ്ട്. വസ്ത്രത്തിന് മാച്ചിങ്ങായ ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്.

കോളേജ് പ്രണയത്തേയും, അതിന്റെ പരിണാമത്തേയും മനോഹരമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'കൂടെവിടെ'. അന്‍ഷിത അഞ്ജിയും ബിപിന്‍ ജോസും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര റേറ്റിംഗോടേയും നല്ല അഭിപ്രായത്തോടെയും മുന്നോട്ട് പോകുകയാണ്. കുറച്ച് കാലമായ ക്യാമറയ്ക്ക് മുന്നിലുണ്ടെങ്കിലും, ഒരു പരമ്പരയില്‍ സുപ്രധാന വേഷത്തില്‍ ആദ്യമായാണ് അന്‍ഷിത എത്തുന്നത്.

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അന്‍ഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. കോളേജ് അധ്യാപകനായ 'ഋഷി' കോളേജിലെ വിദ്യാര്‍ത്ഥിനിയായ 'സൂര്യ'യെ പ്രണയിക്കുന്നതും, അതിലൂടെ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമെല്ലാമാണ് പരമ്പരയുടെ പ്രതിപാദ്യം.

അടുത്തിടെയാണ് അൻഷിത യുട്യൂബിൽ സജീവമാകുന്നത്. വൈകാതെ വലിയ ആരാധകരെ സ്വന്തമാക്കുകയും വീഡിയോകളെല്ലാം ഹിറ്റാവുകയും ചെയ്‍തു. സിൽവർ ബട്ടൻ കിട്ടിയ കാര്യം അൻഷിത അറിഞ്ഞത് ഏറ്റവും അവസാനമായിരുന്നു. വീഡിയോ എടുക്കുന്ന ടീമും 'കൂടെവിടെ' ടീമും കൂടി താരത്തിന് ഒരുക്കിയ സിൽവർ ബട്ടൺ സർപ്രൈസടക്കം ആരാധകർ ഏറ്റെടുത്തിരുന്നു.

ആരതിക്ക് സര്‍പ്രൈസുമായി റോബിന്‍; റീല്‍സ് വീഡിയോ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത