അറേഞ്ച്ഡ് മാരേജ്, വിവാഹ തിയതി അറിയിച്ച് അനുമോൾ; കൺഫ്യൂഷനടിച്ച് ആരാധകർ

Published : Jul 05, 2024, 02:31 PM ISTUpdated : Jul 07, 2024, 12:57 AM IST
അറേഞ്ച്ഡ് മാരേജ്, വിവാഹ തിയതി അറിയിച്ച് അനുമോൾ; കൺഫ്യൂഷനടിച്ച് ആരാധകർ

Synopsis

അനു തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണെന്നും വിവാഹം ആഘോഷമാക്കുമെന്നും പറയുന്നവരുണ്ട്. 

കുട്ടിക്കാലം മുതൽ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോൾ. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്. അനുമോളുടെ കല്യാണം എപ്പോഴാണ് ഉണ്ടാവുക എന്ന് ആരാധകർ നിന്തരം ചോദിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു പറഞ്ഞിരുന്നു.

ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. നടി ഐശ്വര്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് അനു പ്രതികരണം നടത്തിയത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം. ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്. അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്.

അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറയുന്നുണ്ട്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ട്. അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. അനു തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണെന്നും വിവാഹം ആഘോഷമാക്കും എന്ന് പറയുന്നവരും ഉണ്ട്. 

ദുൽഖർ, അല്ലു അർജുൻ പടങ്ങൾ വീണു; കേരളത്തിൽ പണംവാരിയ തെലുങ്ക് ചിത്രങ്ങളിൽ ഒന്നാമൻ ആ സൂപ്പർതാര സിനിമ

അതേസമയം അനുവും തങ്കച്ചനും പ്രണയത്തിലാണെന്ന ചർച്ച വ്യാപകമായി നടന്നിരുന്നു. അപ്പോഴൊക്കെ തമാശയായിട്ടാണ് അനു ഇക്കാര്യം എടുത്തിരുന്നതെങ്കിലും ഒരിക്കൽ വളരെ ​ഗൗരവത്തോടെ അനു മറുപടി പറഞ്ഞിരുന്നു. അനിയത്തി എന്ന സീരിയലിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലും അനു അഭിനയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത