'കറുപ്പില്‍ ഒന്നുകൂടി മൊഞ്ചുകൂടും അനുകുട്ടിക്ക്'; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അനുമോള്‍

Web Desk   | Asianet News
Published : Mar 31, 2020, 11:12 PM IST
'കറുപ്പില്‍ ഒന്നുകൂടി മൊഞ്ചുകൂടും അനുകുട്ടിക്ക്'; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അനുമോള്‍

Synopsis

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന താരങ്ങളും തന്റെ വീട്ടിലെ വിശേഷങ്ങളും പാട്ടുകളും നൃത്തങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തന്റെ അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അനുമോള്‍ പങ്കുവച്ചിരിക്കുന്നത്.

സീരിയലുകളും സിനിമകളും ഒന്നുമില്ലാതിരിക്കുമ്‌പോള്‍ പ്രിയപ്പെട്ട താരങ്ങളെ കാണാനും സംവദിക്കാനുമുള്ള ഏക അവസരം സോഷ്യല്‍ മീഡിയ തന്നെയാണ്. അങ്ങനെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന താരങ്ങളും തന്റെ വീട്ടിലെ വിശേഷങ്ങളും പാട്ടുകളും നൃത്തങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തന്റെ അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അനുമോള്‍ പങ്കുവച്ചിരിക്കുന്നത്. മുമ്പുള്ളതിനേക്കാള്‍ വലിയ സ്വീകരണമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ക്ക് ലഭിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോള്‍ താരം എന്ന നിലയില്‍ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. വീട്ടിലിരിപ്പ് ദിനങ്ങള്‍ക്കിടയില്‍, മുമ്‌പെടുത്ത ബ്ലാക്ക് സാരിയിലുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക