വിളിച്ചത് പ്രൊജക്ട് ചർച്ച ചെയ്യാൻ, പിന്നാലെ അശ്ലീലം; 'നല്ല എട്ടിന്റെ പണി'കൊടുത്ത് ആര്യ

Published : Jan 10, 2024, 12:11 PM ISTUpdated : Jan 10, 2024, 12:22 PM IST
വിളിച്ചത് പ്രൊജക്ട് ചർച്ച ചെയ്യാൻ, പിന്നാലെ അശ്ലീലം; 'നല്ല എട്ടിന്റെ പണി'കൊടുത്ത് ആര്യ

Synopsis

ഇയാളുടെ ഫോൺ നമ്പർ കാണുന്ന തരത്തിലാണ് ആര്യ വീഡിയോ പകർത്തിയിരിക്കുന്നത്.

ഷ്യാനെറ്റിലെ  ബഡായി ബം​ഗ്ലാവ് എന്ന ഒറ്റ ഷോയിലൂടെ മലയാളികൾക്ക് ഇടയിൽ ഏറെ സുപരിചിതയായ നടിയാണ് ആര്യ. ശേഷം ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയ ആര്യ മികച്ച പ്രകടം കാഴ്ചവച്ചിരുന്നു. വിജയിയാകാൻ സാധ്യതയുണ്ടെന്ന് വരെ ഒരുഘട്ടത്തിൽ വിലയിരുത്തപ്പെട്ട മത്സരാർത്ഥി ആയിരുന്നു ഇവർ. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച സ്റ്റോറികളാണ് ഇപ്പോൾ സംസാര വിഷയം. 

'ഒരു പ്രൊജക്ടിനെ കുറിച്ച് ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ വിളിച്ചത്. എന്നാൽ കോള്ഡ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സംസാരത്തിന്റെ രീതിയും ​ഗതിയും മാറി. പിന്നീട് സംഭവിച്ചത് ചരിത്രം. സംഭാഷണം കേട്ട് ആസ്വദിച്ചോളൂ', എന്ന് പറഞ്ഞാണ് ആര്യ സ്റ്റോറി പങ്കുവച്ചത്. ആര്യയുടെ സുഹൃത്താണ് ഇയാളോട് സംസാരിക്കുന്നത്. 

നിങ്ങൾ തിരുവനന്തപുരത്ത് ആണോന്ന് ചോദിച്ചാണ് ഇയാൾ സംസാരം തുടങ്ങുന്നത്. അല്ല കാസർകോട് ആണെന്ന് യുവതി പറയുന്നുണ്ട്. തിരുവനന്തപുരത്ത് വരുമ്പോൾ പറ്റുമോ എന്നാണ് ഇയാൾ ചോദിക്കുന്നത്. പിന്നാലെ യുവതി ഇയാളുടെ അ​ഡ്രസ് ചോദിക്കുകയും അയാൾ അത് അയച്ച് കൊടുക്കുന്നുമുണ്ട്. ഈ സമയത്ത് വളരെ മോശമായാണ് അയാൾ സംസാരിക്കുന്നത്. താൻ സ്വയം ഭോഗം ചെയ്യുകയാണ് എന്നൊക്കെ ഇയാൾ പറയുന്നുണ്ട്. 

മമ്മൂട്ടിയെ ഉറപ്പിക്കാമോ ? വില്ലനോ നായകനോ ? ആരാധക തെളിവ് ഇങ്ങനെ, 'ഓസ്‌ലര്‍' പ്രതീക്ഷ

ഇയാളുടെ ഫോൺ നമ്പർ കാണുന്ന തരത്തിലാണ് ആര്യ വീഡിയോ പകർത്തിയിരിക്കുന്നത്. ‘ഇയാൾ പ്രൊഫഷണല്‍ ആണോന്ന് അറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധ മാന്യനെ ബന്ധപ്പെടാമെന്ന് തോന്നുന്നു’ എന്ന് പരിഹാസത്തോടെ ആര്യ സ്റ്റോറിയിൽ കുറിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുൻപും പലതരത്തിലുള്ള അശ്ലീല കമന്റുകൾ ആര്യയ്ക്ക് നേരെ വന്നിട്ടുണ്ട്. അവയ്ക്ക് എല്ലാം കൃത്യമായ മറുപടികൾ ആര്യ നൽകുകയും ഇത്തരം മെസേജുകൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത