മകളെ മിക്സഡ് സ്കൂളില്‍ ചേര്‍ക്കുമോ? ആരാധകന്‍റെ ചോദ്യത്തിന് കളിയല്ലാത്ത കാര്യം പറഞ്ഞ് ആര്യ

Published : Nov 24, 2019, 11:17 AM ISTUpdated : Nov 24, 2019, 11:20 AM IST
മകളെ മിക്സഡ് സ്കൂളില്‍ ചേര്‍ക്കുമോ? ആരാധകന്‍റെ ചോദ്യത്തിന് കളിയല്ലാത്ത കാര്യം പറഞ്ഞ് ആര്യ

Synopsis

അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലെ ലൈവില്‍ വന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിംഗിള്‍ പേരന്‍റാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയുള്ള താരം മകളോടൊപ്പമാണ് ലൈവിലെത്തിയത്. മകളുടെ ഇഷ്ടങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യയും മകള്‍ റോയയും

ആര്യയെ പരിചയമില്ലാത്തവര്‍ വിരളമായിരിക്കും. മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചേക്കേറി മികച്ച കരിയറിലേക്ക് കുതിക്കുകയാണ് നടിയും ആങ്കറും ഒക്കെയായ ആര്യ. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്, രമേശ് പിഷാരടി, മുകേഷ് എന്നിവര്‍ക്കൊപ്പമുള്ള ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികളിലെ ആര്യയുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. നിരവധി സീരിയലുകളിലും സിനിമകളിലും ഇതിനോടകം ആര്യ വേഷമിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലെ ലൈവില്‍ വന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിംഗിള്‍ പേരന്‍റാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയുള്ള താരം മകളോടൊപ്പമാണ് ലൈവിലെത്തിയത്. മകളുടെ ഇഷ്ടങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യയും മകള്‍ റോയയും. ചില രസകരമായ ചോദ്യങ്ങള്‍ക്ക് മകള്‍ മറുപടി നല്‍കി.

അമ്മയെ മേക്കപ്പിലാണോ അല്ലാതെയാണോ ഇഷ്ടമെന്ന് ആരാധകന്‍റെ ചോദ്യത്തിന് മേക്കപ്പിലാണെന്നായിരുന്നു റോയയുടെ മറുപടി.  അമ്മയെ റോയ എത്ര ഇഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിന് ആയിരം എന്നായിരുന്നു മകളുടെ മറുപടി. വെറും ആയിരമോ ? എന്ന് തിരിച്ച് ആര്യ ചോദിച്ചപ്പോള്‍ അതിന് മുകളിലാണെന്ന് റോയ പറയുന്നു. ഏത് പ്രൊഫഷാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അമ്മയുടെ പ്രൊഫഷനാണെന്നും റോയ മറുപടി പറയുന്നു. അമ്മ ചെയ്യുന്ന ഏത് പ്രോഗ്രാമാണ് ഇഷ്ടമെന്ന ചോദ്യത്തിന് സ്റ്റാര്‍ട്ട് മ്യൂസിക് എന്നായിരുന്നു ഉത്തരം.

അതിനിടയില്‍ ആര്യയോടുള്ള ഒരു ഗൗരവമുള്ള ചോദ്യത്തിന് മറുപടി ശ്രദ്ധേയമായിരുന്നു. കുട്ടിയെ ഗേള്‍സ് സ്കൂളിലാണോ ചേര്‍ക്കുക എന്ന് ചോദ്യത്തന്, സ്കൂള്‍ മിക്സഡാണോ അല്ലയോ എന്നതായിരിക്കില്ല തന്‍റെ തെരഞ്ഞെടുപ്പെന്ന് ആര്യ പറഞ്ഞു. എന്‍റെ കുഞ്ഞിനെ അവരുടെ കുഞ്ഞിനെപ്പോലെ നോക്കുന്ന മാനേജ്മെന്‍റും ടീച്ചേഴ്സുമുള്ള സ്കൂളിലായിരിക്കുമെന്നും ആര്യ മറുപടി പറയുന്നു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്