വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി ആതിര, നേരത്തേതിലും ഇരട്ടി ഊർജമെന്ന് ആരാധകർ

Published : Jun 18, 2022, 11:36 PM IST
വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി ആതിര, നേരത്തേതിലും ഇരട്ടി ഊർജമെന്ന് ആരാധകർ

Synopsis

'കുടുംബവിളക്ക്'  എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത് .

കഴിഞ്ഞ ഏപ്രിലിലാണ് 'കുടുംബവിളക്ക്' (Kudumbavilakku Serial) താരം ആതിര മാധവ് (Athira Madhav) അമ്മയായ സന്തോഷം ആരാധകർ അറിഞ്ഞത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ അറിയിച്ചത്. ആൺകുഞ്ഞ് ആണെന്നും എന്റെ മരുമകൻ എത്തിയെന്നുമൊക്കെയായിരുന്നു രസകരമായി അമൃത അറിയിച്ചത്.  പിന്നാലെ കുഞ്ഞിന്റെ മുഖം കാണിച്ച് ആതിര എത്തിയിരുന്നു. 

തന്റെ ഏറെ പ്രിയപ്പെട്ട ആരാധകർക്കായി അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.  ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രസവ ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് ആതിര. കിടിലൻ ഡാൻസ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെയാണ് താരം പങ്കുവച്ചിരിക്കുന്നത്. അവസാനമായി പങ്കുവച്ച സാരിയിലുള്ള ഡാൻസ് റീലിന് വലിയ ആരാധക പ്രശംസയാണ് ലഭിക്കുന്നത്. ആതിര ഫുൾ എനർജിയിലെന്നൊക്കെയാണ് ആരാധകർ കമന്റായി കുറിക്കുന്നത്. നേരത്തെ നിരവധി വിഡിയോകളിലൂടെ ആരാധകരെ ത്രസിപ്പിച്ച താരം, പ്രസവ ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്.

'കുടുംബവിളക്ക്'  എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത് . പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്. അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു.

മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയായിരുന്നു പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര സജീവമായിരുന്നു. ഗർഭകാല വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ താരം  പങ്കുവയ്ക്കാറുണ്ടായിരുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത