പഴയകാല സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് ബീന ആന്റണി: ചിത്രങ്ങൾ ശ്രദ്ധേയം

Published : Jul 18, 2024, 04:31 PM IST
പഴയകാല സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് ബീന ആന്റണി: ചിത്രങ്ങൾ ശ്രദ്ധേയം

Synopsis

തന്റെ തുടക്കകാലത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ഓർമകളാണ് ബീന മനോഹരമായ കുറിപ്പിലൂടെ പങ്കിട്ടത്. 

കൊച്ചി: മലയാളികൾ തങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ കാണുന്ന അഭിനേത്രിയാണ് ബീന ആന്റണി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാളായിട്ടെ ബീന ആന്റണിയുടെ മുഖം എപ്പോൾ കണ്ടാലും പ്രേക്ഷകർക്ക് തോന്നു. 

തന്റെ തുടക്കകാലത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ഓർമകളാണ് ബീന മനോഹരമായ കുറിപ്പിലൂടെ പങ്കിട്ടത്. അന്നത്തെ ഫോട്ടോഷൂട്ടിൽ പകർത്തിയ ചില ചിത്രങ്ങളും നടി പങ്കിട്ടു. "കുറച്ചധികം നാൾ മുന്നോട്ടുപോകണം ഇതിൻ്റെ കഥ അറിയാൻ. ഒരു തനി നാട്ടുമ്പുറത്തെ പെൺകുട്ടിയുടെ അതിയായ മോഹം കൊണ്ട് അഭിനയ മേഖല എത്തിപിടിക്കാനുള്ള ആദ്യ കാൽ വെയ്പ്. 
ഇതിന്‍റെ പിന്നിലുള്ള കൈകൾ നിങ്ങൾക്കൊക്കെ പറഞ്ഞാൽ അറിയാൻ പറ്റും സ്റ്റിൽ ഫോട്ടഗ്രാഫർ ജോയ്. ആദ്യ കാലത്തെ നാന സ്റ്റിൽ ഫോട്ടഗ്രാഫർ. ആലുവ ജോയിയെന്ന് പറഞ്ഞാൽ എല്ലാവരും അറിയും. ജോയ് ചേട്ടൻ ഒരു രൂപ പോലും പ്രതഫലം വാങ്ങാതെയാണ് അന്ന് എനിക്ക് എല്ലാ ഫോട്ടോ ഷൂട്ടും ചെയ്ത് തന്നത്. ആ നല്ല മനസിന് ഇനിയും ഒരുപാട് അനുഗ്രങ്ങൾ ഈശ്വരൻ നൽകട്ടെ. ഒരിക്കലും മറക്കാൻ കഴിയില്ല ജോയി ചേട്ടാ.

എൻ്റെ മാത്രല്ല സിനിമ ഇൻഡസ്ട്രിയിലെ ഒത്തിരി ആർട്ടിസ്റ്റുകളുണ്ട് ജോയിചേട്ടൻ്റെ ലിസ്റ്റിൽ. ഒരുപാട് വർഷങ്ങൾക്കുശേഷം ജോയി ചേട്ടൻ ഈ ഫോട്ടോസ് അയച്ച് തന്നപ്പോൾ ഒരുപാട് സന്തോഷവും അതോടൊപ്പം ഒരുപാട് നന്ദിയും കടപ്പാടും. താങ്ക്യു ജോയിചേട്ട. താങ്ക്സ് എ ലോട്ട്. ഞാൻ ഇന്നൊരു കലാകാരിയായി അറിയുന്നതിൽ ഒരു പങ്ക് ജോയിചേട്ടനുമാണ്" എന്നാണ് ബീന ആന്റണി കുറിച്ചത്.

ബീന പങ്കിട്ട ഫോട്ടോകളിൽ ഒന്നിൽ ഹാഫ് സാരിയിൽ തോണിയിൽ കുടവുമായി ഇരിക്കുന്ന ബീന ആന്റണിയെയാണ് കാണാൻ സാധിക്കുക. മറ്റൊന്നിൽ റോസ് നിറത്തിലുള്ള പട്ടുപാവാടയിൽ സുന്ദരിയായി നിൽക്കുന്ന ബീനയേയും കാണാം. നിരവധി പേരാണ് ബീനയുടെ പോസ്റ്റ് ഏറ്റെടുത്ത് കമന്റുമായി എത്തിയത്.

ഷൂട്ടിംഗ് 65 ദിവസങ്ങൾ പിന്നിട്ടപ്പോൾ സെറ്റിൽ വൻ ആഘോഷമൊരുക്കി ദിലീപ് ചിത്രം ഡി150 അണിയറക്കാര്‍

ഷാരൂഖ് ഖാനും മകള്‍ക്കും വില്ലനായി അഭിഷേക് ബച്ചന്‍ എത്തുന്നു: 'കിംഗ്' അപ്ഡേറ്റ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത