
മിനിസ്ക്രീൻ താരം ദേവിക നമ്പ്യാർ പെൺകുഞ്ഞിന് ജൻമം നൽകി. ദേവികയും ഭർത്താവും ഗായകനുമായ വിജയ് മാധവും ചേർന്നാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഈ സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ചത്. ഇരുവർക്കും ആത്മജ എന്ന പേരിൽ ഒരു മകനുമുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ മുതലുള്ള വിശേഷങ്ങൾ ദേവിക ആരാധകരോട് പങ്കുവെച്ചിരുന്നു.
ജനുവരി 30 നാണ് തങ്ങളുടെ ജീവിത്തിലേക്ക് പുതിയ അതിഥി എത്തിയതെന്നും കുറച്ച് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നുവെന്നും വിജയ് വീഡിയോയിൽ പറയുന്നുണ്ട്. ''ദേവിക പ്രസവിച്ചു, മോളാണ്. കഴിഞ്ഞ മുപ്പതാം തീയതിയായിരുന്നു പ്രസവം. ഞങ്ങൾ വലിയ പ്ലാനിങ്ങൊക്കെ നടത്തിയിരുന്നു. പെട്ടി പാക്കിംഗ്, അണ്‍ ബോക്‌സ്, ഹോസ്പിറ്റല്‍ വ്‌ളോഗ് അങ്ങനെ പലതും. പക്ഷേ ഒന്നും നടന്നില്ല. രണ്ടാം തീയതി അഡ്മിറ്റ് ആകാനായിരുന്നു പറഞ്ഞിരുന്നത്. പ്രസവം ആറിനോ ഏഴിനോ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാട്ടർ ബ്രേക്ക് ആയതിനെത്തുടർന്ന് മുപ്പതാം തീയതി പെട്ടെന്ന് ദേവികയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
'ഇത്തവണ നോര്‍മല്‍ ഡെലിവറി അല്ലായിരുന്നു. ഒരു ദിവസം ഞാന്‍ എയറിലായിരുന്നു, വല്ലാതെ പേടിച്ചുപോയി. ഇപ്പോള്‍ കുഴപ്പമില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാര്‍ത്ഥിച്ച എല്ലാവർക്കും നന്ദി'', എന്ന് വിജയ് മാധവ് വ്ലോഗിൽ പറഞ്ഞു. ''ജീവിതത്തില്‍ ഇങ്ങനെ ചില അനുഭവങ്ങളും വേണം, അപ്പോഴാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിക്കുന്നത്'', എന്നായിരുന്നു ദേവികയുടെ മറുപടി.
പച്ചക്കളം ! തിയറ്ററിൽ സീറ്റുകൾ കാലി; എങ്ങനെ 100 കോടിയായി? സ്കൈ ഫോഴ്സ് കളക്ഷൻ 'ഫേയ്ക്കെ'ന്ന് ട്രാക്കർ
പെട്ടെന്ന് ഒരു വ്‌ളോഗ് ഇടാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല എന്നും തങ്ങളുടെ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചവര്‍ക്ക് വേണ്ടി പറയണം എന്ന് കരുതിയാണ് ഇപ്പോൾ വീഡിയോ ചെയ്യുന്നതെന്നും വിജയ് മാധവ് കൂട്ടിച്ചേർത്തു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവും ഗായകനുമായ വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..