
സമീപകാലത്ത് ഏറെ പ്രചുര പ്രചാരം നേടിയ ഒന്നാണ് എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്). ഈ ടെക്നോളജിയുടെ സഹായത്തോടെ നിരവധി വീഡിയോകളും ഫോട്ടോകളും ഇതിനകം പുറത്തുവന്നു കഴിഞ്ഞു. സോഷ്യൽ മീഡികളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വരുന്നതും എഐ വീഡിയോകളാണ്. അത്തരത്തിലൊരു എഐ വീഡിയോയാണ് നിലവിൽ ശ്രദ്ധനേടുന്നത്.
മലയാളികളുടെ പ്രിയ നടന്മാരുടെ എഐ വീഡിയോ ആണിത്. അതും 'പെൺ ലുക്കി'ലാണ് ഇവർ ഉള്ളത്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങളെയാണ് എഐയിലൂടെ സ്ത്രീ വേഷത്തിലാക്കിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി.
'ഷാരൂഖ്- ഗൗരി ഖാനെ പോലെ ഉണ്ണി പൊളി ഒരു രക്ഷയും ഇല്ല. ഋത്വിക്- ദീപികയെ പോലെ', എന്നിങ്ങനെയാണ് കമന്റുകൾ. എന്തായാലും പ്രിയ താരങ്ങളുടെ പെൺ വേഷങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. അതേസമയം, മമ്മൂട്ടിയെ ഉള്‍പ്പെടുത്താത്തതില്‍ പരിഭവം പറഞ്ഞ് ചിലര്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കാസർകോട് സ്വദേശിയായ ദീപേഷ് ആണ് ഈ എഐ വീഡിയോയ്ക്ക് പിന്നിൽ. ലേസി ഡിസൈനർ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നതും. നേരത്തെ മായാവി സിനിമ ആയാലുള്ള കാസ്റ്റിങ്ങിനെ സംബന്ധിച്ച എഐ ഫോട്ടോകൾ ദീപേഷ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. ഐറ്റി മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ദീപേഷ്. നേരത്തെ 'മോളിവുഡ് ബേബീസ്' എന്ന പേരിൽ ഇയാൾ ചെയ്ത എഐ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, എമ്പുരാന്‍, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. മാര്‍ക്കോയാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസ് ചെയ്തത്. നിലവില്‍ ചിത്രത്തിന്‍റെ കന്നഡ പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..