'എന്റെ മനസിൽ ഒരാളെയുള്ളൂ അത് പ്രണവ് ആണ്', ഇപ്പോഴും ഇഷ്ടമാണ്; ​ഗായത്രി സുരേഷ്

Published : Jan 10, 2024, 08:59 AM ISTUpdated : Jan 10, 2024, 09:01 AM IST
'എന്റെ മനസിൽ ഒരാളെയുള്ളൂ അത് പ്രണവ് ആണ്', ഇപ്പോഴും ഇഷ്ടമാണ്; ​ഗായത്രി സുരേഷ്

Synopsis

തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും ​ഗായത്രി സുരേഷ് സംസാരിച്ചു.

കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ​ഗായത്രി സുരേഷ്. ശേഷം നിരവധി സിനിമകൾ അഭിനയിച്ച ​ഗായത്രി പലപ്പോഴും ട്രോളുകൾക്ക് പാത്രമായിട്ടുണ്ട്. അഭിമുഖങ്ങളിൽ ​ഗായത്രി നടത്തുന്ന പ്രതികരണങ്ങൾ ആണ് ഇവയ്ക്ക് കാരണം. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തരം​ഗമാകുന്ന ​ഗായത്രി, പ്രണവ് മോഹൻലാലിനോട് തനിക്കുള്ള പ്രണയത്തെ കുറിച്ച് മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴും തനിക്ക് ആ ഇഷ്ടമുണ്ടെന്ന് പറയുകയാണ് ​ഗായത്രി. 

മുൻപ് തന്റെ ഫോണിലെ വാൾപേപ്പർ പ്രണവ് മോഹൻലാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ, "എന്റെ വാൾ പേപ്പർ പ്രണവല്ല. ഒരു എലിജിബിൾ ബാച്ചിലറെന്ന നിലയിൽ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമാണ്.ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടെ ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാൻ. അന്ന് സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചപ്പോൾ പ്രണവ് മോഹൻലാൽ എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഞാൻ പറഞ്ഞത്. എന്റെ മനസിൽ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹൻലാലാണ് എന്നാണ്. അത് വൈറലായി. ശേഷമുള്ള പല അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യങ്ങൾ വന്നു. ആ ചോദ്യത്തെ തടയാതെ ഞാൻ പറഞ്ഞു കൊണ്ടോയിരുന്നു. അതാണ് ട്രോളുകൾ കൂടിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് എക്സ്ട്രോവെട്ട് ആണെന്ന്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല. ഞാൻ പോയി പ്രണവിനെ കണ്ടു. ഞാൻ ഗായത്രി. താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോൾ ഹാൻഡ് ഷേക്ക് തന്നു. അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ", എന്നാണ് ​ഗായത്രി പറഞ്ഞത്. 

മോഹൻലാൽ ഉണ്ടായിട്ടും കേരളത്തിൽ നേടിയത് വെറും 8 കോടി ! 100കോടി അടിച്ചോ ? 'ജില്ല'യുടെ കളക്ഷൻ എത്ര ?

തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും ​ഗായത്രി സുരേഷ് സംസാരിച്ചു. "മുൻപ് ട്രോളുകളോട് ഞാൻ ഭയങ്കരമായി റിയാക്ട് ചെയ്യുമായിരുന്നു. ഞാൻ എന്നിൽ കാണാത്ത പൊട്ടഷ്യൽ മറ്റുള്ളവർ കണ്ടത് കൊണ്ടാകാം അവരെന്നെ ട്രോൾ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇതല്ല ​ഗായത്രി സുരേഷ്, ഞങ്ങൾക്ക് നിങ്ങളെ അറിയാം, ഇംപ്രൂവ് ചെയ്യൂ എന്ന് പറയുമ്പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. ട്രോൾ ചെയ്തിട്ടെങ്കിലും ഈ കുട്ടിയൊന്ന് നന്നാകട്ടെ എന്നാണ്. എല്ലാ ട്രോളുകളോടും എനിക്ക് നന്ദി മാത്രമെ ഉള്ളൂ", എന്നായിരുന്നു നടി പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി