'നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്'; മഞ്ജു വാര്യരോട് ​ഗീതു മോഹൻദാസ്

Web Desk   | Asianet News
Published : Sep 10, 2021, 10:49 AM IST
'നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്'; മഞ്ജു വാര്യരോട് ​ഗീതു മോഹൻദാസ്

Synopsis

നടി പൂർണ്ണിമയും മഞ്ജുവിന് ആശംസയുമായി രം​ഗത്തെത്തിയിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് പൂർണ്ണിമ കുറിച്ചത്. 

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് മഞ്ജുവിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ മഞ്ജുവിന് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം ആശംസ അറിയിക്കുകയാണ് ​ഗീതു മോഹൻദാസ്.

​ഗീതു മോഹൻദാസിന്റെ വാക്കുകൾ

കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം...പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോ​ഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.

നടി പൂർണ്ണിമയും മഞ്ജുവിന് ആശംസയുമായി രം​ഗത്തെത്തിയിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് പൂർണ്ണിമ കുറിച്ചത്. അതേസമയം, ചതുർമുഖമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍