'ഖുറേഷി അബ്രാമി'ന്റെ ആ കണ്ണട ഇനി 'സയീദ് മസൂദി'ന്; ചിത്രവുമായി പൃഥ്വിരാജ്, വില തിരക്കി ആരാധകർ

Web Desk   | Asianet News
Published : Sep 10, 2021, 09:16 AM ISTUpdated : Sep 10, 2021, 09:42 AM IST
'ഖുറേഷി അബ്രാമി'ന്റെ ആ കണ്ണട ഇനി 'സയീദ് മസൂദി'ന്; ചിത്രവുമായി പൃഥ്വിരാജ്, വില തിരക്കി ആരാധകർ

Synopsis

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ തന്നെയാണ് നായകൻ. 

ടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയും ഖുറേഷി അബ്രാമും. സയീദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തിയിരുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണടയും ഏവര്‍ക്കും ഇഷ്ടമായിരുന്നു.

ഇപ്പോഴിതാ ആ കണ്ണട പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി വിവരം പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഭൂരിഭാഗം പേരും കണ്ണടയുടെ വിലയാണ് ചോദിച്ചത്. ഒരു ലക്ഷത്തിന് പുറത്താണ് കണ്ണടയുടെ വില എന്നാണ് മിക്കവരും പറയുന്നത്. 

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ തന്നെയാണ് നായകൻ. പൃഥ്വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി