'സെറ്റും മുണ്ടും എപ്പോഴും ഇഷ്ടം'; സിംപിൾ ലുക്കിൽ ഗൗരി കൃഷ്‍ണന്‍

Published : Jun 26, 2022, 01:14 PM IST
'സെറ്റും മുണ്ടും എപ്പോഴും ഇഷ്ടം'; സിംപിൾ ലുക്കിൽ ഗൗരി കൃഷ്‍ണന്‍

Synopsis

അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണന്‍ സീരിയൽ രംഗത്തേക്ക് എത്തിയത്

'പൗര്‍ണമിത്തിങ്കളാ'യെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്‍ണന്‍ (Gowri Krishnan). പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്‌നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍. 'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പുതിയ പരമ്പരയുടെ വിശേഷവും താരം നേരത്തെ പങ്കുവച്ചിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ 'മിനിസ്റ്റര്‍ ഗായത്രീദേവി'യായി ഇനി സ്‌ക്രീനിലുണ്ടാകും എന്നതായിരുന്നു ആ സന്തോഷം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്കിടെ വിശേഷങ്ങളുമായി യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെയായി താരം എത്താറുണ്ട്. കിടിലൻ ഫോട്ടോഷൂട്ടുകളും ഗൌരി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. എന്നും തനിക്ക് സാരികൾ ഇഷ്ടമാണെന്ന് ഗൗരി നേരത്തെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു ഇഷ്ടമാണ് പുതിയ ഫോട്ടോകൾ. സെറ്റും മുണ്ടും ഉടക്കാൻ എപ്പോഴും ഇഷ്ടം എന്ന കമന്റോടെയാണ് ഗോൾഡൻ കസവുള്ള സെറ്റും മുണ്ടും ഉടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. കറുത്ത  ബ്ലൗസാണ് താരം സെറ്റിനൊപ്പം ധരിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് സിംപിൾ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

അനിയത്തി' എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണന്‍ സീരിയൽ രംഗത്തേക്ക് എത്തിയത്.  'കാണാക്കണ്‍മണി', 'മാമാങ്കം', 'സീത', 'എന്ന് സ്വന്തം ജാനി', 'അയ്യപ്പ ശരണം' തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. 'പൗര്‍ണമിത്തിങ്കളി'ലെ വേഷത്തിലൂടെയാണ് ഗൗരി ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയത്. 'പൗർണമിത്തിങ്കളി'ൽ വിഷ്‍ണു നായര്‍ ആയിരുന്നു ഗൌരിയുടെ ജോഡി. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങളോടുള്ള ഇഷ്‍ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്.
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക