ആൾക്കൂട്ടവും ആരവങ്ങളും ഇല്ല, ഒടുവിൽ ഞങ്ങളൊന്നായി; വിവാഹ വിവരം പങ്കിട്ട് ​ഗ്രേസ് ആന്റണി

Published : Sep 09, 2025, 04:13 PM ISTUpdated : Sep 09, 2025, 05:01 PM IST
Grace antony

Synopsis

ഉണ്ണി മുകുന്ദൻ, ശ്രിന്ദ തുടങ്ങി ഒട്ടനവധി താരങ്ങൾ ​ഗ്രേസ് ആന്റണിക്ക് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്.

വിവാഹിതയായെന്ന് അറിയിച്ച് മലയാളത്തിന്റെ യുവ താരം ​ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിലൂടെയാണ് ​ഗ്രേസ് സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. 'ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി', എന്നായിരുന്നു ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാ​ഗോടുകൂടി ​ഗ്രേസ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വരൻ ആരാണെന്നോ ഫോട്ടോയോ ഒന്നും തന്നെ ​ഗ്രേസ് പങ്കിട്ടിട്ടില്ല. മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഷെയർ ചെയ്തിരിക്കുന്നതും. 

നിരവധി പേരാണ് ഗ്രേസ് ആന്‍റണിയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ശ്രിന്ദ, മാളവിക, സണ്ണി വെയ്ന്‍, രജിഷ വിജയന്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, ജുവല്‍ മേരി, അദിതി രവി, തുടങ്ങി ഒട്ടനവധി താരങ്ങളും ഗ്രേസിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. ‘അറിഞ്ഞില്ല.. ആരും പറഞ്ഞില്ല’, എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളും ചിലര്‍ പങ്കിടുന്നുണ്ട്. ഒപ്പം വരന്‍റെ മുഖം കാണിക്കുന്ന ഫോട്ടോ പങ്കിടാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഇന്നത്തെ കാലത്ത് ഇതാണ് നല്ലതെന്ന് പറയുന്നവരും ധാരാളമാണ്. 

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച നടിയാണ് ​ഗ്രേസ് ആന്റണി. ശേഷം ഫഹദ് ഫാസിലിനൊപ്പം കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ശേഷം തമാശ, ഹലാൽ ലൗ സ്റ്റോറി, അപ്പൻ തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ച ​ഗ്രേസ് ആന്റണി മമ്മൂട്ടിക്കൊപ്പം റോഷാക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. യുവതാരങ്ങളിലെ ബിന്ദു പണിക്കെരെന്നാണ് പലപ്പോഴും ​ഗ്രേസിനെ പ്രേക്ഷകർ വിശേഷിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത