'സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ഉദ്ഘാടക ഹണി റോസ്'; സ്വന്തം ട്രോളുകളുമായി നടി

Published : Dec 28, 2022, 05:05 PM ISTUpdated : Dec 28, 2022, 05:17 PM IST
'സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ഉദ്ഘാടക ഹണി റോസ്'; സ്വന്തം ട്രോളുകളുമായി നടി

Synopsis

തന്റെ ഉദ്ഘാടനങ്ങളെ ട്രോളി കൊണ്ടുള്ള പോസ്റ്റാണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്.

ലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ്. സിനിമയിൽ മാത്രമല്ല പുറത്തും തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ആളാണ് ഹണി. അതിന് കാരണമാകട്ടെ ഉദ്‌ഘാടനങ്ങളും. കഴിഞ്ഞ നാല്- അഞ്ച് മാസത്തിനിടയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഹണി റോസ് ഉദ്‌ഘാടനത്തിനായി വന്നിട്ടുണ്ട്. 'ഒടുവിൽ ഉദ്‌ഘാടന റാണി' എന്ന ഓമനപ്പേരും സോഷ്യൽ മീഡിയ ഹണിക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ഹണി റോസ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറലാകുന്നത്. 

തന്റെ ഉദ്ഘാടനങ്ങളെ ട്രോളി കൊണ്ടുള്ള പോസ്റ്റാണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്. വിവിധ ട്രോൾ പ്ലാറ്റ്ഫോമുകളിൽ വന്ന ട്രോളുകളുടെ ഫോട്ടോകളാണ് ഹണി റോസ് ഷെയർ ചെയ്തത്. കൂപ്പ് കൈയ്യും സ്മൈലിയും മാത്രമാണ് പോസ്റ്റിന് നടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. '52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഉദ്ഘാടക'ആയി ഹണി റോസിനെ തെരഞ്ഞെടുത്തു എന്നും ട്രോളിലുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 

'സ്വയം ട്രോളുന്നു, അതും ഒരു സന്തോഷമല്ലേ, ട്രോൾ enjoy ചെയ്യാനുള്ള ഹ്യൂമർസെൻസ്, ഇപ്പോ മനസിലായല്ലോ...ഇത്രയേയുള്ളൂ കാര്യം...എല്ലാം തമാശയായി എടുത്താൽ ..പിന്നെ ഒന്നും നമ്മളെ ബാധിക്കില്ല...enjoy...എന്നാലും ഇത്രയും inaugurations എങ്ങനെ ഒപ്പിക്കുന്നു ബ്രോ, എന്തേലും ട്രോൾ കാണുമ്പോഴേക്കും പ്രശ്നം ഉണ്ടാക്കുന്ന സെലിബ്രേറ്റികൾക്കിടയിൽ താങ്കൾ ഒരു റിയൽ സ്റ്റാർ ആണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒപ്പം കമന്റിലും താരത്തെ ട്രോളുന്നവരും ഉണ്ട്. 

അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമയിലെ ഹണിയുടെ അഭിനയത്തിന് പ്രേക്ഷകരുടെ പ്രശംസ ലഭിച്ചിരുന്നു. ഇനി തെലുങ്കിൽ ബാലകൃഷ്ണയുടെ സിനിമയായ വീര നരസിംഹ റെഡിയാണ് ഹണിയുടേതായി റിലീസ് ചെയ്യാനുള്ളത്. അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.  വീരസിംഹ റെഡ്ഡി ജനുവരി 12ന് തിയറ്ററുകളിൽ എത്തും. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത