'ദേ ചേച്ചി പിന്നേം'; അയർലന്റ് മന്ത്രിയുടെ സെൽഫി, കമന്റുകളുമായി മല്ലൂസ്, 'എന്താല്ലേ'ന്ന് ഹണി റോസ്

Published : Jun 11, 2023, 10:03 AM ISTUpdated : Jun 11, 2023, 10:05 AM IST
'ദേ ചേച്ചി പിന്നേം'; അയർലന്റ് മന്ത്രിയുടെ സെൽഫി, കമന്റുകളുമായി മല്ലൂസ്, 'എന്താല്ലേ'ന്ന് ഹണി റോസ്

Synopsis

അടുത്തിടെയാണ് അയർലന്റിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്.

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നടിയാണ് ഹണി റോസ്. നീണ്ടനാളത്തെ ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ ഹണി, ഇന്ന് മലയാള സിനിമയിൽ സജീവമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തിളങ്ങി. സിനിമയ്ക്ക് പുറമെ ഉദ്ഘാടന വേദികളിൽ സ്ഥിരസാന്നിധ്യം ആണ് നടി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ചൊരു പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

അടുത്തിടെ അയർലന്റിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്. ഇതിന്റെ വീഡിയോകൾ വൈറൽ ആയിരുന്നു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ നിരവധി മലയാളികളാണ് കമന്റുകളുമായി എത്തിയത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ആണ് ഹണി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

'നമ്മൾ മലയാളികളുടെ  ഒരു പവറേ.. ഹോ.. എന്താല്ലേ..', എന്നാണ് സ്ക്രീൻ ഷോട്ടിനൊപ്പം ഹണി കുറിച്ചത്. പലരും സോഷ്യൽ മീഡിയയിലെ ട്രെന്റിം​ഗ് ഡയലോ​ഗുകൾ ആണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. 'കുറേ ലൈക്ക് ആയില്ലേ. ചെലവ് വേണം. സന്തോഷം ആയില്ലേ ജാക്ക് ചേട്ടാ, ദേ ചേച്ചി പിന്നേം, പിന്നല്ല മലയാളികൾ എവിടെ ചെന്നാലും പൊളിയല്ലേ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് ഹണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത