‘അനുജത്തിയുടെ കാമുകനെ ​ഗുണ്ടകളെവിട്ട് വിരട്ടിയിട്ടുണ്ട്’: വെളിപ്പെടുത്തലുമായി സ്വാതി, അമ്പരന്ന് റിമി ടോമി

Published : Feb 01, 2020, 05:13 PM ISTUpdated : Feb 01, 2020, 05:15 PM IST
‘അനുജത്തിയുടെ കാമുകനെ ​ഗുണ്ടകളെവിട്ട് വിരട്ടിയിട്ടുണ്ട്’: വെളിപ്പെടുത്തലുമായി സ്വാതി, അമ്പരന്ന് റിമി ടോമി

Synopsis

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇനിയയുടെ കൂടെ നടക്കുന്ന പിള്ളാരെ വിരട്ടി ഓടിച്ചിട്ടുണ്ട്. പിന്നീട് വലുതായപ്പോൾ അവളൊരു പയ്യനുമായി പ്രണയത്തിലായി. അന്ന് ​ഗുണ്ടകളെ വിട്ട് അവനെ തല്ലിയിരുന്നു. അഞ്ച് വർഷം മുമ്പായിരുന്നു സംഭവമെന്നും സ്വാതി പറഞ്ഞു. 

നടി ഇനിയയുടെ കാമുകനെ ​ഗുണ്ടകളെവിട്ട് വിരട്ടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സഹോദരിയും സീരിയൽ താരവുമായ സ്വാതി. ഇനിയയുടെ മൂത്ത സഹോദരിയാണ് സ്വാതി. മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയപ്പോഴാണ് സ്വാതി ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇനിയയുടെ പിറകെ നടക്കുന്ന പിള്ളാരെ വിരട്ടി ഓടിച്ചിട്ടുണ്ട്. പിന്നീട് വലുതായപ്പോൾ അവളൊരു പയ്യനുമായി പ്രണയത്തിലായി. അന്ന് ​ഗുണ്ടകളെ വിട്ട് അവനെ തല്ലിയിരുന്നു. അഞ്ച് വർഷം മുമ്പായിരുന്നു സംഭവമെന്നും സ്വാതി പറഞ്ഞു. തന്റെ പ്രണയം വീട്ടിൽ പറഞ്ഞുകൊടുത്തത് സ്വാതി ആയിരുന്നുവെന്ന് ഇനിയയും ഓർക്കുന്നു. ഫോണിൽനിന്ന് പയ്യന്റെ ഫോട്ടോ എടുക്കുകയും അവനെ കണ്ടുപിടിച്ച് അവന്റെ വീട്ടിലേക്ക് ഒരു ജീപ്പ് നിറയെ പയ്യൻമാരെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നീ എന്തിനാണ് എന്റെ അനുജത്തിയുടെ പിറകെ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു പയ്യനെ ഭീഷണിപ്പെടുത്തിയതെന്നും ഇനിയ പറഞ്ഞു.

അതേസമയം, അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് താൻ പയ്യനെ ഭീഷണിപ്പെടുത്തിയതെന്ന് സ്വാതി പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ തനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും സ്വാതി വ്യക്തമാക്കി. ഇനിയയുടെയും സ്വാതിയുടെയും തുറന്നുപറച്ചിലിൽ‌ പരിപാടിയിൽ അതിഥികളായി എത്തിയ നടൻ അരുൺ രാഘവും നടനും മോഡലുമായ ഷിയാസ് കരീമും ഒരുപോലെ ഞെട്ടി. ഇതുപോലൊരു ചേച്ചി വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ ചേട്ടൻമാരുടെ ആവശ്യമില്ല എന്നായിരുന്നു റിമി ടോമിയുടെ പ്രതികരണം.

മമ്മൂട്ടി നായകനായെത്തിയ ‘മാമാങ്കം’ എന്ന ചിത്രത്തിലാണ് ഇനിയ അവസാനം അഭിനയിച്ചത്. മഴവിൽ മനോരമയിലെ ‘ആത്മസഖി’ എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് സ്വാതി.  
 

PREV
click me!

Recommended Stories

'സ്നേഹം പെരുകുന്നതിന് തെളിവ്'; മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമായി പ്രീത പ്രദീപ്
'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !