'ആരേയും പ്രീതിപ്പെടുത്താൻ സുരേഷേട്ടൻ ഒന്നും ചെയ്യില്ല, നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്'; ജോമോൾ

Published : Apr 11, 2023, 07:23 PM IST
'ആരേയും പ്രീതിപ്പെടുത്താൻ സുരേഷേട്ടൻ ഒന്നും ചെയ്യില്ല, നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്'; ജോമോൾ

Synopsis

സുരേഷേട്ടനുമായി വർഷങ്ങളായുള്ള പരിചയമാണ് ഉള്ളതെന്ന് ജോമോള്‍. 

രുകാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു ജോമോൾ. സഹോദരിയായും നായികയായും സഹതാരമായും മലയാള സിനിമയിൽ നിറഞ്ഞു നിന്ന ജോമോൾ ബി​ഗ് സ്ക്രീനിൽ നിന്നും ഇടവേള എടുത്തിട്ട് വർഷങ്ങളാകുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനില്ല നടി ഇപ്പോൾ സിനിമകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ തയ്യാറാക്കി കൊണ്ട് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ നടൻ സുരേഷ് ​ഗോപിയെ കുറിച്ച് ജോമോൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ജോമോളിന്റെ വാക്കുകൾ ഇങ്ങനെ

സുരേഷേട്ടനുമായി വർഷങ്ങളായുള്ള പരിചയമാണ്. ഇപ്പോഴും ആ ബന്ധം മുന്നോട്ട് പോകുന്നു. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ ഒരുപാട് ഉടക്കുണ്ടാക്കും. എന്റെ പോയിന്റ് ഓഫ് വ്യൂവുമായി എന്റേത് ചേരാതെ വരും. അപ്പോൾ പിന്നെ ഞാൻ മിണ്ടാതിരിക്കില്ല. പുള്ളിയും ദേഷ്യപ്പെടും. പിന്നെ ഞാൻ കൂളാകുന്നത് അങ്ങോട്ട് ഫോൺ വിളിക്കില്ല. എനിക്ക് പിണക്കമുണ്ട് എന്ന രീതിയിൽ ആയിരിക്കും സംസാരമൊക്കെ. സുരേഷ് ​ഗോപി രാഷ്ട്രീയക്കാരനാണ് അല്ലെങ്കിൽ സിനിമാ നടനാണ് എന്നൊരു ഫീൽ എനിക്കിപ്പോഴും ഇല്ല. അദ്ദേഹം ഓരോ കാര്യങ്ങളെ കുറിച്ചും എന്ത് രസമായിട്ടാണ് സംസാരിക്കുന്നത്. മലയാളത്തിലായാലും ഇം​ഗ്ലീഷിലായാലും പറയുന്ന കാര്യങ്ങൾ എന്ത് രസമായിട്ടാണ് അവതരിപ്പിക്കുന്നത്. ആരേയും കാണിക്കാൻ വേണ്ടിയോ പ്രീതിപ്പെടുത്താൻ വേണ്ടിയോ പുള്ളി ഒന്നും ചെയ്യില്ല. മറ്റുള്ളവർ അങ്ങനെ ആണെന്നല്ല. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. എന്നെ ഒളിച്ചോടാൻ സഹായിച്ചത് സുരേഷ് ഗോപിയാണ് എന്ന വാർത്ത തെറ്റാണ്. സുരേഷേട്ടൻ എന്നെ ഒളിച്ചോടാൻ സഹായിച്ചിട്ടില്ല. ഒരുപക്ഷേ സുരേഷേട്ടൻ ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ വീട്ടിൽ പറഞ്ഞു കൊടുക്കുമായിരുന്നു. ആ മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യും. വളരെ സത്യസന്ധനായ മനുഷ്യൻ ആണ്. ഒളിച്ചോടണം എന്ന് ആലോചിക്കുന്ന സമയത്ത് ആ ധൈര്യം നമുക്ക് വരില്ല. എന്നാൽ പെണ്ണിന്റെ ഉള്ളിൽ എവിടെയോ അവർ അറിയാതെ തന്നെ ഒരു ധൈര്യം ഉണ്ടാകും. മറ്റുള്ളവർ നോക്കുന്ന സമയത്ത് ഇവൾ ഇത് എങ്ങനെ ചെയ്തു എന്ന് ചിന്തിക്കും. അതുപോലെ പലതും ജീവിതത്തിൽ നടന്നിട്ടുണ്ടാവും. എന്റെ ലൈഫിൽ അങ്ങനെയാണ് തീരുമാനം ഉണ്ടായത്.

'സൂപ്പർസ്റ്റാറുകൾ അനീതിക്കെതിരെ കമ എന്ന് മിണ്ടില്ല, ആർജ്ജവമുള്ള ഞാനാണ് സൂപ്പർസ്റ്റാർ'; ജോയ് മാത്യു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത