'എന്നെ ഞാനായി അംഗീകരിച്ചു, നിങ്ങളെ ലഭിച്ചത് അനു​ഗ്രഹം': സുന്ദറിന് ആശംസകളുമായി ഖുശ്ബു

Published : Mar 09, 2023, 03:00 PM IST
'എന്നെ ഞാനായി അംഗീകരിച്ചു, നിങ്ങളെ ലഭിച്ചത് അനു​ഗ്രഹം': സുന്ദറിന് ആശംസകളുമായി ഖുശ്ബു

Synopsis

തന്റെ പിതാവിനെതിരെ ഖുഖ്ബു നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നാണ് ഖുശ്ബു പറഞ്ഞത്.

സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഖുശ്ബു. തമിഴ് നാട്ടുകാർക്ക് മാത്രമല്ല മലയാളികൾക്കും ഏറെ ഇഷ്ടമാണ് താരത്തെ. രാഷ്ട്രീയത്തിൽ‌ സജീവമായ ഖുശ്ബു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വിവാഹ വാർഷികത്തിൽ‌ ഭർത്താവും സംവിധായകനുമായ സുന്ദറിന് ആശംസകൾ നേർന്നുകൊണ്ട് ഖുശ്ബു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“ഒപ്പമുള്ള യാത്ര തുടരുന്നു! ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാലു ചിത്രങ്ങളിൽ. അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. സ്നേഹിക്കുക, വഴക്കിടുക, ശാസിക്കുക, എല്ലാറ്റിനുമുപരിയായി എന്നെ മനസ്സിലാക്കുക, എന്നെ സ്നേഹിക്കുക. ഞാൻ എന്താണോ അതിനെ നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളെ വിവാഹം ചെയ്തത് അനുഗ്രഹമാണ് ഞാൻ കാണുന്നത്. 23 വർഷങ്ങൾ, പ്രിയപ്പെട്ട ഭർത്താവിന് ആശംസകൾ,” എന്നാണ് ഖുശ്ബു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.

അതേസമയം, അടുത്തിടെ തന്റെ പിതാവിനെതിരെ ഖുഖ്ബു നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നാണ് ഖുശ്ബു പറഞ്ഞത്. ഖുശ്ബുവിന്‍റെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയാകുകയും, വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ വിശദീകരണവുമായി ഖുശ്ബു തന്നെ രം​ഗത്തെത്തി. പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കാര്യം സത്യസന്ധതമായി പറഞ്ഞതാണെന്നും ഈ സംഭവം പുറത്തുവന്നതില്‍ തനിക്കൊരു നാണക്കേടും തോന്നുന്നില്ലെന്നും നടി പറഞ്ഞു. 

'മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങൾ.. കൊച്ചിയിലെ ജീവിതം നരകമായി'; വിജയ് ബാബു

ദ ബേണിംഗ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഖുശ്ബു തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ മുഖമായി മാറി. പിന്നീട് 2010ൽ രാഷ്ട്രീയത്തിൽ ചേർന്നു. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിലാണ് ഖുഷ്ബു ബി ജെ പിയിലെത്തിയത്. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ തെരഞ്ഞെടുത്തിരുന്നു. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത