'മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം'; മകളുടെ പിറന്നാളിന് ലക്ഷ്മി പ്രിയ

Published : Nov 08, 2021, 11:02 AM IST
'മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം'; മകളുടെ പിറന്നാളിന് ലക്ഷ്മി പ്രിയ

Synopsis

സിനിമ പോലെ മിനി സ്ക്രീനിലൂടെയും ശ്രദ്ധ നേടിയ ലക്ഷ്മി ടെലിവിഷന്‍ കോമഡി ഷോകളിലൂടെയും സജീവമാണ് ഇപ്പോള്‍. 

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് നടി ലക്ഷ്മി പ്രിയ ( Lakshmi Priya) . സിനിമ പോലെ മിനി സ്ക്രീനിലൂടെയും ശ്രദ്ധ നേടിയ ലക്ഷ്മി ടെലിവിഷന്‍ കോമഡി ഷോകളിലൂടെയും സജീവമാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ (Social media) സജീവമായ ലക്ഷ്മി വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ ഒരു കുറിപ്പു പങ്കുവച്ചിരിക്കുകയാണ് താരം. മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യമാണ് മാതുവെന്ന് ലക്ഷ്മി കുറിപ്പിൽ പറയുന്നു. ഐസിയു വരാന്തയിൽ കുഞ്ഞിനെ കാണാൻ കാത്തിരുന്ന അനുഭവമടക്കം വൈകാരികമായാണ് താരത്തിന്റെ കുറിപ്പ്. 

കുറിപ്പിങ്ങനെ...

Happy Birthday Maathu... ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്സ്. മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം.അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്കത്ഭുതമാണ്.  ഒന്ന് കാണാൻ കൊതിച്ച് NICUവരാന്തയിൽ കാത്തു നിന്ന ദിവസങ്ങൾ എനിക്കോർമ്മ വരും. ഈ കുഞ്ഞിക്കാലിൽ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓർമ്മവരും...

ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാൻ എന്ന വ്യാജേന ഒന്ന് കൂടി കാണാനുള്ള കൊതിയോടെ NICU വിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു. എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും എന്ന്. ഇന്ന് ഞാൻ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിനു പരിധികളില്ല പൊന്നേ. തുലാ മാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിന് ആയിരുന്നു. ഈ ആറ് വർഷവും വൈക്കത്തപ്പന്റെ മുന്നിൽ ആയിരുന്നു പിറന്നാൾ ആഘോഷം. 

കൊറോണ, ആഘോഷമാക്കാൻ സമ്മതിക്കാഞ്ഞ ബെർത്ത് ഡേ  ഇത്തവണ ചെറുതായി ആഘോഷിക്കാൻ ആണ് തീരുമാനം.... എല്ലാവരും മാതുവിനെ അനുഗ്രഹിക്കണം.  അമ്മയുടെ തങ്കം ദീർഘായുസ്സ് ആയി ഇരിക്കട്ടെ, ഭക്തിയുള്ള കുഞ്ഞായി വളരട്ടെ, എല്ലാവരോടും സ്നേഹം ഉള്ള കുഞ്ഞാവട്ടെ. മണ്ണിനെയും പ്രകൃതിയെയും  അറിഞ്ഞു വളരാൻ എന്റെ മകൾക്ക് കഴിയട്ടെ... Happy Birthday Mathangi Jai.. ഉമ്മ....

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക