ബിക്കിനി ചിത്രത്തെ അശ്ലീലമാക്കിയവര്‍ക്ക് 'ജോസഫ്' നായികയുടെ മറുപടി; 'മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതേ'

By Web TeamFirst Published May 3, 2019, 2:56 PM IST
Highlights

തായ്‍ലാന്‍ഡിലെ കടപ്പുറത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും താരം ഇസ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, നീല ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന് അശ്ലീലച്ചുവയുള്ള കമന്‍റുകളാണ് അധികവും ലഭിച്ചത്

ജോസഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാധുരി. ബംഗളൂരു സ്വദേശിനിയായ മാധുരി അടുത്തയിടെ തായ്‍ലന്‍ഡിലെ ഫുക്കറ്റിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പോയിരുന്നു. യാത്രയുടെ അനവധി ചിത്രങ്ങളാണ് മാധുരി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

തായ്‍ലാന്‍ഡിലെ കടപ്പുറത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും താരം ഇസ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, നീല ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന് അശ്ലീലച്ചുവയുള്ള കമന്‍റുകളാണ് അധികവും ലഭിച്ചത്. ഇതില്‍ മലയാളികളുടെ അക്കൗണ്ടില്‍ നിന്നുള്ള കമന്‍റുകളും നിരവധിയായിരുന്നു.

എന്നാല്‍, മോശം പ്രതികരണങ്ങള്‍ കൂടി വന്നതോടെ മാധുരി തന്നെ അതിന് മറുപടിയും നല്‍കി. ബാത്തിംഗ് സ്യൂട്ടില്‍ ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാല്‍ ഇങ്ങനെയാണോ അവസ്ഥ? മലയാളികള്‍ക്ക് വെറുതെ നാണക്കേട് ഉണ്ടാക്കരുത് എന്നാണ് നടി പറഞ്ഞത്. ഇതിന് പിന്നാലെ തന്‍റെ ബിക്കിനി ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ജോസഫ് എന്ന ചിത്രത്തിലൂടെ മികച്ച അഭിപ്രായം നേടിയ മാധുരി ജയറാം നായകനായി എത്തുന്ന പട്ടാഭിരാമനിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജോസഫിനൊപ്പം ശ്രദ്ധിക്കപ്പെട്ട മാധുരിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചാരം അന്ന് ലഭിച്ചിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‍തത് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാൻ കാണിക്കും എന്നായിരുന്നു മാധുരിയുടെ  മറുപടി.

click me!