തേജസ് നാട്ടിൽ, ആഘോഷമാക്കി മാളവിക; അടിപൊളിയായി അണിഞ്ഞൊരുങ്ങി താരങ്ങൾ

Published : May 21, 2024, 08:17 AM IST
തേജസ് നാട്ടിൽ, ആഘോഷമാക്കി മാളവിക; അടിപൊളിയായി അണിഞ്ഞൊരുങ്ങി താരങ്ങൾ

Synopsis

നായികാ - നായകനിലെ ബന്ധമാണ് ഇരുവരുടെയും പ്രണയ വിവാഹത്തിന് സാഹചര്യമൊരുക്കിയത്.

സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. എന്നാല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത് നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. നായികാ നായകനിലെ സഹമത്സരാര്‍ത്ഥിയായ തേജസിനെയാണ് മാളവിക വിവാഹം കഴിച്ചത്. തങ്ങളുടെ വിവാഹത്തെ കുറിച്ച് മാളവിക തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. കല്യാണ ഒരുക്കങ്ങളും വിവാഹ ദിനത്തിലെ വിശേഷങ്ങളുമെല്ലാം വ്ലോഗിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു.

ഷിപ്പിലാണ് തേജസിന്റെ ജോലി എന്നതുകൊണ്ട് തന്നെ മാളവികയ്ക്ക് തേജസിനൊപ്പം പോയി താമസിക്കുക എന്നതും സാധ്യമല്ല. വിവാഹാശേഷം തേജസ് പോയപ്പോൾ തന്റെ ജീവിതം അത്ര അടിപൊളിയല്ലെന്നാണ് മാളവിക പറഞ്ഞിരുന്നത്. അടുത്തിടെയാണ് കുറെ നാളുകൾക്കു ശേഷം ജോലി സ്ഥലത്ത് നിന്ന് തേജസ്‌ മടങ്ങിയെത്തിയത്. തേജസ്സിനൊപ്പമുള്ള ഓരോ ദിവസവും ആഘോഷമാക്കുകയാണ് മാളവികയിപ്പോൾ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഒരു കല്യാണത്തിനായി ഒരുങ്ങിയതാണ് ഇരുവരും. കരിനീല കുർത്തയും മുണ്ടുമാണ് തേജസിന്റെ വേഷം ഇതേ നിറത്തിലുള്ള സാരിയിലാണ് മാളവിക അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മെയ്ഡ് ഫോർ ഈച്ച് അദർ ആണ് മാളവികയും തേജസുമെന്നാണ് ആരാധകരുടെ കമന്റ്. എന്നും ഇങ്ങനെയിരിക്കട്ടെയെന്നും പലരും ആശംസിക്കുന്നു. നാട്ടിലെത്തിയ തേജസിനൊപ്പമുള്ള വീഡിയോകളെല്ലാം രസകരമാണ്. നായികാ നായകന്‍ എന്ന ഷോയിലൂടെയാണ് മാളവികയും തേജസും ഇന്റസ്ട്രിയിലേക്ക് എത്തിയത്. അതിന് ശേഷം തേജസ് ഒരു സിനിമ ചെയ്തുവെങ്കിലും, പിന്നീട് അഭിനയജീവിതം ഉപേക്ഷിച്ചു. മാളവിക ഇടയ്ക്ക് സീരിയലുകളില്‍ സജീവമായിരുന്നു. പക്ഷെ ഇപ്പോള്‍ യൂട്യൂബിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. നായികാ - നായകനിലെ ബന്ധമാണ് ഇരുവരുടെയും പ്രണയ വിവാഹത്തിന് സാഹചര്യമൊരുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത