ഇനി അവർ ഒന്നിച്ച്..; നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി

Published : May 03, 2023, 04:12 PM IST
ഇനി അവർ ഒന്നിച്ച്..; നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി

Synopsis

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്.

ടി മാളവിക കൃഷ്ണദാസും നടൻ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ‌ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറഞ്ഞിരുന്നു. റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തിയെന്നും മാളവിക പറഞ്ഞിരുന്നു. 

റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വന്നതെന്നായിരുന്നു തേജസ് പറഞ്ഞിരുന്നത്. 

'തങ്കലാൻ' റിഹേഴ്സലിനിടെ അപകടം; നടൻ വിക്രമിന് വാരിയെല്ലിന് ഒടിവ്

വിവാഹക്കാര്യം അറിയിച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും മറ്റും മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രീ വെഡ്ഡിങ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വധു വിവാഹത്തിന് മുന്‍പ് വരന്‍റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മാളവിക അടുത്തിടെ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത