'മുഖത്ത് നോക്കി കോളനി, തടിച്ചി എന്ന വിളികൾ, ശരീര ഭാ​ഗത്തെ കുറിച്ചടക്കം മോശം കമന്റ്; മഞ്ജു പത്രോസ്

Published : Jan 07, 2024, 10:52 AM ISTUpdated : Jan 07, 2024, 11:04 AM IST
'മുഖത്ത് നോക്കി കോളനി, തടിച്ചി എന്ന വിളികൾ, ശരീര ഭാ​ഗത്തെ കുറിച്ചടക്കം മോശം കമന്റ്; മഞ്ജു പത്രോസ്

Synopsis

ശരീര ഭാ​ഗങ്ങളെ കുറിച്ച് അടക്കം മോശം കമന്റുകൾ വരാറുണ്ടെന്നും മഞ്ജു. 

ലയാളികൾക്ക് ഏറെ സുപരിചിതയാണ് മഞ്ജു പത്രോസ്. ഫാമിലി റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു ഇന്ന് സീരിയലുകളും സിനിമകളിലും സജീവ സാന്നിധ്യമാണ്. ബി​ഗ് ബോസ് മലയാളത്തിൽ മ‍ത്സരാർത്ഥിയായി എത്തിയും നടി പ്രശംസ പിടിച്ചു പറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിന് പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയ്ക്ക് പലപ്പോഴും തക്കതായ മറുപടിയും ഇവർ നൽകാറുണ്ട്. ഇത്തരത്തിലുള്ള നെ​ഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ബ്ലാക്കീസ് എന്ന പേരിൽ മഞ്ജുവും സുഹൃത്ത് സുമിയും ഒരു യുട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ഇതിലെ ക്യു ആൻഡ് എ സെക്ഷനിൽ ആയിരുന്നു നടി നെ​ഗറ്റീവ് കമന്റുകളെ കുറിച്ച് പറഞ്ഞത്. നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും മഞ്ജു സംസാരിച്ചു. നമ്മുടെ മുഖത്ത് നോക്കി കോളനി, തടിച്ചി, നിങ്ങളെ എനിക്ക് ഇഷ്ടമില്ല എന്നൊക്കെ പറയുമ്പോൾ ഉറപ്പായിട്ടും നമുക്ക് വിഷമം തോന്നും. പിന്നെ കേട്ട് കേട്ട് വരുമ്പോൾ പ്രശ്നമുണ്ടാവില്ല. ആദ്യത്തെ പ്രാവശ്യ വെള്ളം വീഴുമ്പോഴല്ലേ നമുക്ക് തണുക്കുള്ളൂ. അത് കഴിയുമ്പോൾ അതിനോട് പൊരുത്തപ്പെടുമല്ലോ എന്നാണ് മഞ്ജു പറഞ്ഞത്. 

വിവാഹം ഉടൻ? കല്യാണ സങ്കൽപ്പം പറഞ്ഞ് അനുശ്രീ

ഏതാനും നാളുകളായി ഭർത്താവുമായി മഞ്ജു വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തെ പറ്റിയും മഞ്ജു സംസാരിച്ചു. "സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. ബന്ധം വേർപെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കിൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. അപ്പോ പിന്നെ പ്രശ്നമില്ലല്ലോ. സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവർക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാർജയിലാണ്", എന്ന് മഞ്ജു പത്രോസ് പറയുന്നു. അതേസമയം, ശരീര ഭാ​ഗങ്ങളെ കുറിച്ച് അടക്കം മോശം കമന്റുകൾ വരാറുണ്ടെന്നും ഇത്തരം വൃത്തികെട്ട ചോദ്യങ്ങളാണ് അത്തരക്കാർക്ക് തന്നോട് ചോദിക്കാനുള്ളതെന്നും മഞ്ജു രോഷത്തോടെ പറയുന്നുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക