സോ ബ്യൂട്ടിഫുൾ, സോ എല​ഗൻ്റ്..; സാരിയിൽ കോൺഫിഡന്റ് ലുക്കിൽ മഞ്ജു പിള്ള

Published : Jul 13, 2024, 03:45 PM ISTUpdated : Jul 13, 2024, 03:55 PM IST
സോ ബ്യൂട്ടിഫുൾ, സോ എല​ഗൻ്റ്..; സാരിയിൽ കോൺഫിഡന്റ് ലുക്കിൽ മഞ്ജു പിള്ള

Synopsis

'Simply confident' എന്നാണ് ക്യാപ്ഷൻ.

ലയാള സിനിമയില്‍ പലര്‍ക്കായി മാറ്റിവച്ചിരുന്ന, മനോഹരമായ പല അമ്മ വേഷങ്ങളും ഇപ്പോള്‍ തേടിയെത്തുന്നത് മഞ്ജു പിള്ളയെയാണ്. കരിയരിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് മഞ്ജു പിള്ള കടന്നു പോകുന്നത്. അതിനൊപ്പം ടിവി റിയാലിറ്റി ഷോയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോസ് ആണ് വൈറലായിരിക്കുന്നത്. 

ചുവന്ന സാരിയില്‍ അതി സുന്ദരിയായ മഞ്ജുവിനെ കാണാം. 'Simply confident' എന്നാണ് ക്യാപ്ഷൻ. 'സുന്ദരിയായിട്ടുണ്ട്, സോ പ്രിട്ടി, എലഗന്റ്, ജയസുധയെ പോലെ തോന്നുന്നു' എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. മോഹനവല്ലിയെ ഇഷ്ടപ്പെടുന്നവരെയും കമന്റില്‍ കാണാം. സിംപ്ലി കോണ്‍ഫിഡന്റ് എന്നാണ് ചിത്രത്തിന് മഞ്ജു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 

ജോയ് കൊരട്ടിയാണ് മഞ്ജുവിനെ മേക്കപ് ചെയ്ത് ഒരുക്കിയിരിക്കുന്നത്, ജ്യോതി ലക്ഷ്മിയാണ് ഹെയര്‍ സ്‌റ്റൈലിസ്റ്റ്. എന്നാല്‍ മറ്റു ചിലര്‍ ശ്രദ്ധിച്ചത് മഞ്ജു പാടുപെട്ട് മറച്ചു പിടിയ്ക്കുന്ന വലതു കൈ ആണ്. കൈയ്ക്ക് ഒരു ബ്രെയ്‌സ് ഇട്ടിട്ടുണ്ട്. എന്തു പറ്റിയതാണ് എന്ന് തിരിക്ക വന്നവരും കമന്റിലുണ്ട്.

പഴയകാല ഹാസ്യനടന്‍ എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. സിനിമാ സീരിയല്‍ നടന്‍ മുകുന്ദന്‍ മേനോനുമായിട്ടായിരുന്നു മഞ്ജുവിന്റെ ആദ്യ വിവാഹം. പിന്നീട് ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഉള്ള മകളാണ് ദയ സുജിത്ത്. 2000ല്‍ ആയിരുന്നു മഞ്ജു പിള്ളയുടെയും സുജിത്തിന്റെയും വിവാഹം. എന്നാല്‍ 2020 മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത് എന്ന് സുജിത്ത് പറഞ്ഞു. 2024ല്‍ ആണ് നിയപരമായി വിവാഹ ബന്ധം അവസാനിപ്പിച്ചത്. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും, മഞ്ജു എന്റെ നല്ല സുഹൃത്താണ് എന്ന് പറയുന്നതാണ് ഇപ്പോള്‍ ഇഷ്ടം എന്നും സുജിത്ത് പറഞ്ഞിരുന്നു.

ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും; കേക്കിന്റെ ജന്മനാട്ടില്‍നിന്ന് 'കേക്ക് സ്റ്റോറി'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത