'നിങ്ങളെ നിങ്ങൾ പ്രോത്സാഹിപ്പിക്കൂ'; 'സ്പ്ലിറ്റ്' പോസുമായി മഞ്ജു വാര്യർ‌, കയ്യടിച്ച് ആരാധകർ

Published : May 05, 2023, 07:09 PM ISTUpdated : May 05, 2023, 07:17 PM IST
'നിങ്ങളെ നിങ്ങൾ പ്രോത്സാഹിപ്പിക്കൂ'; 'സ്പ്ലിറ്റ്' പോസുമായി മഞ്ജു വാര്യർ‌, കയ്യടിച്ച് ആരാധകർ

Synopsis

ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.

ലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ‌. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു മലയാളികൾക്ക് നൽകി കഴിഞ്ഞത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായ മഞ്ജു പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 

ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ എന്നാണ് ചിത്രത്തിനൊപ്പമുള്ള നടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'നിങ്ങൾ ഒരു അത്ഭുതമാണ്, എല്ലാവർക്കും പ്രചോദനം, ഡിവോഴ്സിന് ശേഷം കാലം കടന്നുപോയി എന്നോർത്ത് ദിക്കറിയാതെ പതറിയ ഒരുപാട് സ്ത്രീകൾക്ക്, ഇനിയും ജീവിക്കണമെന്നും, ജീവിച്ചു വിജയിച്ചു കാണിച്ചു കൊടുക്കണമെന്നുമുള്ള ഒരു ശക്തമായ ലക്ഷ്യബോധം ഉണ്ടാക്കി കൊടുത്ത ഒരു വ്യക്തിത്വമാണ് മിസ്സ്‌ Manju Warrier.... അഭിനന്ദനങ്ങൾ ‘, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'വെള്ളരി പട്ടണം' എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസ് ചെയ്തത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.

കേരളം ഒന്നടങ്കം പറയുന്നു ഇതാണ് 'റിയൽ കേരള സ്റ്റോറി'; '2018'ന് പ്രശംസാപ്രവാഹം

അജിത് നായകനായി എത്തിയ തുനിവ് ആണ് മഞ്ജുവിന്റേതായി റിലീസ് ചെയ്ത തമിഴ് ചിത്രം. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.  വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജാ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കാപ്പയിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. കാപ്പയിൽ മഞ്ജുവിന് പകരക്കാരിയായി എത്തിയത് അപർണ ബാലമുരളി ആയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത