'ഉമ്മയെ ആഘോഷിക്കാൻ ഒരുദിനം മതിയാവില്ല'; പിറന്നാൾ ആശംസയുമായി ദുൽഖർ

Published : May 04, 2023, 07:23 PM ISTUpdated : May 04, 2023, 07:28 PM IST
'ഉമ്മയെ ആഘോഷിക്കാൻ ഒരുദിനം മതിയാവില്ല'; പിറന്നാൾ ആശംസയുമായി ദുൽഖർ

Synopsis

ഉമ്മ സുല്‍ഫത്തിന് പിറന്നാൾ ആശംസ അറിയിച്ച്ദുൽഖർ. 

ലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയും കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. അച്ഛന്റെ പാത പിന്തുടർന്ന് വെള്ളിത്തിരയിൽ എത്തിയ ദുൽഖർ ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുകയാണ്. താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ഉമ്മ സുല്‍ഫത്തിന് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് ദുൽഖർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

“പിറന്നാൾ ആശംസകൾ മാ. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന സമയം കൂടിയാണത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളത് കൊണ്ട് ഓരോ വർഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് വാസ്തവം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ”, എന്നാണ് ദുൽഖർ കുറിച്ചത്. 

സുൽഫത്തിനൊപ്പമുള്ള ഫോട്ടോയും ദുൽഖർ സൽമാൻ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുൽഫത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. “കേരളത്തിലെ ഏറ്റവും വിജയിച്ച രണ്ട് വ്യക്തിത്വങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയും അർപ്പണബോധവുമുള്ള സ്ത്രീ. ഹാറ്റ്സ് ഓഫ് യു ഡിയർ മാം”, എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത