സംയുക്തയുടെ ക്യാമറ ക്ലിക്കിന് പോസ് ചെയ്ത് മഞ്ജു; ഫോട്ടോ എടുത്തയാളെ കാണണമെന്ന് ആരാധകർ

Web Desk   | Asianet News
Published : Sep 26, 2021, 06:42 PM ISTUpdated : Sep 26, 2021, 08:42 PM IST
സംയുക്തയുടെ ക്യാമറ ക്ലിക്കിന് പോസ് ചെയ്ത് മഞ്ജു; ഫോട്ടോ എടുത്തയാളെ കാണണമെന്ന് ആരാധകർ

Synopsis

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.

പ്രേക്ഷകർക്ക് കൗതുകമുള്ള ഒരു കാര്യമാണ് സിനിമയിലെ സൗഹൃദങ്ങൾ. അത്തരത്തിലൊരു സൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും(geethu mohandas) പൂര്‍ണിമയും(poornima) തമ്മിലുള്ളത്. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ടെങ്കിലും വളരെ വിരളമായേ ഫോട്ടോകളിൽ താരത്തെ കാണാറുള്ളൂ. ഈ നാല്‍വര്‍ സംഘത്തിന്‍റെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.  ഇപ്പോഴിതാ സംയുക്ത(samyuktha varma) എടുത്ത ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ(manju warrier). 

മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മഞ്ജുവിന് പിന്നിലെ ഗ്ലാസിൽ ഫോട്ടോ എടുക്കുന്ന സംയുക്തയെയും കാണാൻ കഴിയും. ശ്രിന്ദ, ഗീതു മോഹൻദാസ്, അപർണ ബാലമുരളി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. ‘മേരി ആവാസ് സുനോ’ ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. ജയസൂര്യയാണ് നയകന്‍. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്. സൗബിനും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വെള്ളരിക്കാപട്ടണ ‘മാണ് ചിത്രീകരണത്തിന് കാത്തിരിക്കുന്ന സിനിമ. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍