'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്': ഫോട്ടോയുമായി മഞ്ജു വാര്യർ, ​'ഗംഭീരം' എന്ന് ആരാധകർ

Published : Feb 26, 2023, 04:58 PM ISTUpdated : Feb 26, 2023, 05:12 PM IST
'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്': ഫോട്ടോയുമായി മഞ്ജു വാര്യർ, ​'ഗംഭീരം' എന്ന് ആരാധകർ

Synopsis

തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. 

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും നടി നടത്തി. തങ്ങൾക്ക് വലിയൊരു പ്രചോദനമാണ് മഞ്ജുവെന്ന് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പങ്കുവയ്ക്കുന്ന ഫോട്ടോകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി പങ്കുവച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. 

സാരിയിൽ മനോഹരി ആയാണ് മഞ്ജു ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതി ​ഗംഭീരം എന്നാണ് ആരാധകർ പറയുന്നത്. 'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്' എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. 

അതേസമയം, 'വെള്ളരി പട്ടണം' എന്ന ചിത്രമാണ് മലയാളത്തിൽ മഞ്ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.

'കൊന്നുകളയും എന്നുവരെ ചിലർ പറഞ്ഞിട്ടുണ്ട്': ഉണ്ണി മുകുന്ദനെതിരായ കമന്റിനെ കുറിച്ച് സന്തോഷ് കീഴാറ്റൂർ

നിലവിൽ അജിത് നായകനായി എത്തിയ തുനിവ് ആണ് മഞ്ജുവിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.  വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജാ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കാപ്പയിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. കാപ്പയിൽ മഞ്ജുവിന് പകരക്കാരിയായി എത്തിയത് അപർണ ബാലമുരളി ആയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത