ബോക്സ് ഓഫീസ് കീഴടക്കുമോ തുനിവ് ? അജിത്തിനൊപ്പമുള്ള കാൻഡിഡ് ഫോട്ടോയുമായി മഞ്ജു വാര്യർ

Published : Jan 13, 2023, 04:45 PM IST
ബോക്സ് ഓഫീസ് കീഴടക്കുമോ തുനിവ് ? അജിത്തിനൊപ്പമുള്ള കാൻഡിഡ് ഫോട്ടോയുമായി മഞ്ജു വാര്യർ

Synopsis

തമിഴ്നാട്ടില്‍ ആദ്യ ദിനം  21 കോടി കളക്ഷനാണ് തുനിവ് നേടിയതെന്നാണ് റിപ്പോർട്ടുകൾ.

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിയറ്ററിൽ എത്തിയ അജിത് കുമാർ ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത്തും മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. തമിഴ്നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിം​ഗ് കളക്ഷൻ ആണ് തുനിവിന് ലഭിച്ചിരിക്കുന്നത്. സിനിമാസ്വാദകരും ആരാധകരും ഏറ്റെടുത്ത ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അജിത്തിനൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യരർ. 

കാൻഡിഡ് ഫോട്ടോകളാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. തുനിവിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ഫോട്ടോകളാണിത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ തുനിവിലെ മഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. "വളരെ വളരെ അഭിമാനം ചേച്ചി... തളർന്നു വീഴുന്നവർക്ക് പ്രചോദനം, തുനിവ് കണ്ടു. Super. രണ്ടരമണിക്കൂർ ഒട്ടും ബോറടിക്കാതെ thrilling ആയി കണ്ടിരിക്കാവുന്ന ചിത്രം. താങ്കളും അജിത് സാറും സ്റ്റൈലിലും ആക്ഷനിലും അതിശയിപ്പിച്ചു, സൂപ്പർ പടം പൊളിച്ചടുക്കി, കൺമണി...തകർത്തു"എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

തമിഴ്നാട്ടില്‍ ആദ്യ ദിനം  21 കോടി കളക്ഷനാണ് തുനിവ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. അജിത്തിന്‍റെ ഇതുവരെയുള്ള കരിയറില്‍ തമിഴ്നാട്ടിലെ രണ്ടാമത്തെ മികച്ച ഓപണിംഗ് ആണ് ഇത്. തമിഴ്നാട് ഓപണിംഗില്‍ മൂന്നാം സ്ഥാനത്തുള്ള അജിത്ത് ചിത്രം വിശ്വാസമാണ്. 16.5 കോടിയാണ് വിശ്വാസത്തിന്‍റെ തമിഴ്നാട് ഓപണിംഗ്. 

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കൺമണി എന്ന കഥാപാത്രത്തെയാണ് തുവിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. 

സെൻസർ ബോർഡ് പറഞ്ഞാലും 'നോ രക്ഷ'; 'പഠാൻ' ഗുജറാത്തിൽ റിലീസ് ചെയ്യിക്കില്ലെന്ന് ബജ്രംഗ്ദൾ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത