ഗ്ലാമര്‍ ലുക്കില്‍ മലയാളത്തിന്‍റെ പ്രിയ നടി മീരാ ജാസ്മിൻ; ചിത്രങ്ങള്‍ വൈറല്‍.!

Published : Jun 18, 2023, 04:38 PM IST
ഗ്ലാമര്‍ ലുക്കില്‍ മലയാളത്തിന്‍റെ പ്രിയ നടി മീരാ ജാസ്മിൻ; ചിത്രങ്ങള്‍ വൈറല്‍.!

Synopsis

 തിരിച്ചുവരവിൽ തെലുങ്കിലും സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. വിമാനം എന്ന തെലുങ്ക്- തമിഴ് സിനിമയിലാണ് മീര ജാസ്മിൻ അഭിനയിക്കുന്നത്. 

കൊച്ചി: മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ . ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. സത്യൻ അന്തിക്കാടിന്‍റെ മകള്‍ ആയിരുന്നു അവസാനമായി മീര അഭിനയിച്ച ചിത്രം. ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിൽ നടി പങ്കുവച്ച പുത്തൻ ഫോട്ടോകള്‍ വൈറലാകുകയാണ്. 

അതേ സമയം അച്ചുവിന്‍റെ അമ്മയിലൂടെ മലയാളിക്ക് പ്രിയപ്പെട്ട ജോഡിയായ  മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിട്ടുണ്ട്. ‘ക്വീൻ എലിസബത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്.  എം.പത്മകുമാർ  ആണ് സംവിധാനം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. 

അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ രചന. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് വിവരം. 

 തിരിച്ചുവരവിൽ തെലുങ്കിലും സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. വിമാനം എന്ന തെലുങ്ക്- തമിഴ് സിനിമയിലാണ് മീര ജാസ്മിൻ അഭിനയിക്കുന്നത്. 

മീര ജാസ്മിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിമാനത്തിൽ നടി ഭാ​ഗമാകുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പത്ത് വർഷങ്ങൾക്ക് ശേഷം മീര അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും വിമാനത്തിനുണ്ട്.

സീ സ്റ്റുഡിയോസും കിരണ്‍ കൊരപട്ടിയും ചേര്‍ന്നാണ് വിമാനം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സമുദ്രകനിയും പ്രധാന കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും. 

'കൈയ്യിലിരുപ്പ് മോശമായി': ബിഗ്ബോസ് ഒടിടി തുടങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഒരു മത്സരാര്‍ത്ഥി പുറത്ത്.!

'ക്വീൻ എലിസബത്തി'ല്‍ 'അലക്സാ'യി നരേൻ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്