ഇഷ്ടമുള്ള സാധാരണക്കാരും ഉണ്ട്, സെലിബ്രിറ്റികളുടെ കമന്റേ കണുള്ളോ; മീരാ ജാസ്മിന്റെ മറുപടി ഇങ്ങനെ

Published : Dec 03, 2023, 01:15 PM IST
ഇഷ്ടമുള്ള സാധാരണക്കാരും ഉണ്ട്, സെലിബ്രിറ്റികളുടെ കമന്റേ കണുള്ളോ; മീരാ ജാസ്മിന്റെ മറുപടി ഇങ്ങനെ

Synopsis

സത്യൻ അന്തിക്കാട് ചിത്രം മകളിലൂടെയാണ് മീര ജാസ്മിൻ തിരിച്ചുവരവ് നടത്തിയത്.

ലയാളികളുടെ എവർ​ഗ്രീൻ നടിയാണ് മീര ജാസ്മിൻ. സുത്രധാരൻ എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ മീര, പിന്നീട് കെട്ടിപ്പടുത്തത് മലയാളത്തിലെ മുൻനിര നായിക പട്ടമാണ്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താല്പര്യം ഏറെയാണ്. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് മീര ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. ഇതിന് പിന്നാലെ താരം പങ്കുവച്ച പോസ്റ്റുകളെല്ലാം വൈറൽ ആയിരുന്നു. അത്തരത്തിൽ ഇന്ന് മീര പങ്കുവച്ചൊരു പോസ്റ്റും കമന്റും ആണ് ശ്രദ്ധനേടുന്നത്. 

ഡിസംബർ മാസത്തെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള ഫോട്ടോസ് ആണ് മീര ജാസ്മിൻ ഷെയർ ചെയ്തിരിക്കുന്നത്. ഹലോ ഡിസംബർ എന്നാണ് ക്യാപ്ഷൻ. ചുരിദാർ ധരിച്ച് അതീവ സുന്ദരിയായി നിൽക്കുന്ന മീരയെ ഫോട്ടോകളിൽ കാണാം. നിരവിധ പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്. 

ഇതിൽ "മീരയെ ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാർ ഉണ്ട്.. അവർക്കൊന്നും എന്തേ ഒരു റിപ്ലേ നൽകാത്തത്..സെലിബ്രിറ്റികളുടെ കമന്റ് മാത്രമേകാണുകയുള്ളൂ അല്ലേ..ആയിരത്തിൽ ഒരാൾക്കെങ്കിലും ഒരു ലൈക്ക് കൊടുക്കൂ", എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മീര ജാസ്മിൻ ഉടൻ മറുപടിയുമായി എത്തി. 'കുന്നോളം സ്നേഹം തിരികെ', എന്നാണ് മീര നൽകിയ മറുപടി. "അന്നും ഇന്നും മീരയാണ് ഇഷ്ടപ്പെട്ട ഹീറോയിൻ. ഒരുപാട് നല്ല കഥാപാത്രങ്ങൾ കാണാൻ കാത്തിരിക്കുന്നു, എന്താണ് ഇപ്പോഴും പ്രായം പറയാത്ത സൗന്ദര്യത്തിന്റെ രഹസ്യം", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

2022ൽ റിലീസ് ചെയ്ത സത്യൻ അന്തിക്കാട് ചിത്രം മകളിലൂടെയാണ് മീര ജാസ്മിൻ തിരിച്ചുവരവ് നടത്തിയത്. ജയറാം ആയിരുന്നു നായകൻ. പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. 

മനുഷ്യരുടെ മാനസിക സംഘർഷം, മമ്മൂട്ടിയുടെ ചങ്കൂറ്റം, 'വിപ്ലവാത്മക വിജയ'വുമായി 'കാതൽ', ടീസർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത