ഇനി സാന്ത്വനം വീട്ടിൽ വിവാഹത്തിരക്ക്, അണിഞ്ഞൊരുങ്ങി മേഘ്‌ന വിൻസെന്റ്

Published : Dec 20, 2024, 10:31 PM ISTUpdated : Dec 20, 2024, 10:33 PM IST
ഇനി സാന്ത്വനം വീട്ടിൽ വിവാഹത്തിരക്ക്, അണിഞ്ഞൊരുങ്ങി മേഘ്‌ന വിൻസെന്റ്

Synopsis

ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്‌ന.

ന്ദനമഴ എന്ന പരമ്പരയിലെ അമൃതയായിട്ട് തന്നെയാണ് ഇപ്പോഴും ആളുകള്‍ മേഘ്‌ന വിന്‍സെന്റിനെ കാണുന്നത്. അതിന് ശേഷം വ്യക്തി ജീവിതത്തിലും കരിയറിലും മേഘ്‌നയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മേഘ്‌ന വിന്‍സെന്റ് ഏഷ്യനെറ്റിലേക്ക് തിരിച്ചതിയതിന്റെ സന്തോഷം പങ്കുവെച്ച് അടുത്തിടെ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാന്ത്വനം 2വിലൂടെയാണ് ഏഷ്യാനെറ്റിലേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ ലൊക്കേഷൻ ഫൺ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. സഹ താരങ്ങൾക്കൊപ്പം പങ്കുവെച്ച റീൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സാന്ത്വനം 2വിൽ വിവാഹ ഒരുക്കങ്ങളാണ് നടക്കുന്നത്. അതേ വേഷത്തിലാണ് റീലിലും എത്തിയിരിക്കുന്നത്. നടൻ ദീപൻ ആണ് സീരിയലിലെ നായകൻ.

ചന്ദനമഴ സീരിയല്‍ കഴിയുന്നതിന് മുന്‍പ് തന്നെ സീരിയലില്‍ നിന്ന് മേഘ്‌ന പിന്മാറിയിരുന്നു. മറ്റൊരു നടി പകരക്കാരിയായി വന്നുവെങ്കിലും പ്രേക്ഷക മനസില്‍ മേഘ്‌ന തന്നെയാണ് അമൃത. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റേതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഏറെ സജീവയായിരുന്നു. ഹൃദയം എന്ന സീരിയലിലും നടിയിപ്പോൾ അഭിനയിക്കുന്നുണ്ട്.

പക്കാ സിനിമാറ്റിക്, ആവേശം തീർത്ത് വേട്ടക്കിറങ്ങി ടീം 'റൈഫിൾ ക്ലബ്'- റിവ്യു

ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്‌ന. അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും സണ്‍ ടിവിയിലും എല്ലാം സജീവമായി. പക്ഷേ ഏഷ്യനെറ്റിലേക്ക് ഒരു തിരിച്ചുവരവുണ്ടായില്ല. ഇപ്പോള്‍ അഭിനേത്രിയും നര്‍ത്തകിയും മാത്രമല്ല, കര്‍ഷക കൂടിയാണ്. തന്റെ കൃഷിയിടത്തിലെ വിശേഷങ്ങളും മേഘ്‌ന അധികവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ
'ഞങ്ങളൊക്കെ കൊച്ചിയിലാ, നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ'? വിനീതിനോട് ബേസില്‍; ചിരി പടര്‍ത്തി 'മോളിവു‍ഡ് ടൈംസ്' ഇന്‍സ്റ്റ ലൈവ്