അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; നല്ല നിമിഷങ്ങൾ പങ്കുവച്ച് മൃദുലയും

Published : Sep 10, 2021, 02:17 PM IST
അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; നല്ല നിമിഷങ്ങൾ പങ്കുവച്ച് മൃദുലയും

Synopsis

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മെയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. 

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മെയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

തുടർന്ന് ഇരുവരുടെയും ഓരോ വിശേഷങ്ങളും സന്തോഷങ്ങളും സർപ്രൈസുകളുമെല്ലാം താരങ്ങൾ ആരാധകർക്കായി പങ്കുവച്ചു. അവരുടെ വലിയ ദിവസത്തെ വിശേഷങ്ങളും ചിത്രങ്ങളും യാത്രകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ദിവസത്തെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് യുവ.

 'കല്യാണ ഫോട്ടോയിൽ മര്യദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം'- എന്ന കുറിപ്പോടെയായിരുന്നു ഈ ചിത്രം ആരാധകർക്കായി പങ്കുവച്ചത്. ഈ പോസ്റ്റിന് 'സത്യം' എന്നായിരുന്നു മൃദുലയുടെ കമന്റ്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ഇനിയും കഴിഞ്ഞില്ലേ വിവാഹ ചിത്രങ്ങളെന്ന് ചിലർ ചോദിക്കുന്നു, ഒപ്പം ആശംസകളും.

അതേസമയം വിവാഹ ദിവസത്തെ അപൂർവ്വ നിമിഷങ്ങൾ ചേർത്തുള്ള വീഡിയോ പങ്കുവയ്ക്കുകയാണ് മൃദുല. പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൌസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്തെടുത്ത ഡിസൈനും ശ്രദ്ധേ നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍