വയസ് 43, അവിവാഹിത, കാരണം ആ പ്രണയതകർച്ച, ഇപ്പോൾ വിവാഹം കഴിക്കാൻ തയ്യാർ; നന്ദിനി

Published : Nov 22, 2023, 10:45 AM IST
വയസ് 43, അവിവാഹിത, കാരണം ആ പ്രണയതകർച്ച, ഇപ്പോൾ വിവാഹം കഴിക്കാൻ തയ്യാർ; നന്ദിനി

Synopsis

ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കിൽ താൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി.

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. ലേലം, കരിമാടി കുട്ടൻ, അയാൾ കഥ എഴുതുകയാണ് തുടങ്ങി ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നന്ദിനി നിലവിൽ മലയാളത്തിൽ സജീവമല്ല. എങ്കിലും പ്രിയ നായികയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ആ​ഗ്രഹം ഏറെയാണ്. നാൽപത്തി മൂന്ന് കാരിയായ നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്. പ്രണയത്തകർച്ചയാണ് വിവാഹത്തിൽ നിന്നും തന്നെ പിൻവലിച്ചതെന്ന് പറയുകയാണ് നന്ദിനി ഇപ്പോൾ. 

മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇറിറ്റേറ്റഡ് ആകുമോ എന്ന് ചോദിച്ചപ്പോൾ, ‘ഇല്ല. വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും  ചോദ്യങ്ങൾ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. വിവാഹിത ആകാത്തതും ഞാൻ കൂളായി ആണ് എടുക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്’, എന്നാണ് നന്ദി പറയുന്നത്. 

പ്രണയത്തെ കുറിച്ചും നന്ദിനി പറഞ്ഞു. "എന്റെ പ്രണയം തകർന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതിൽ നിന്നും തിരിച്ചു വരാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാൻ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോർട്ട് ചെയ്തു. ഒടുവിൽ തിരിച്ചെത്തുക തന്നെ ചെയ്തു. വേർപിരിയൽ തീരുമാനം രണ്ട് പേർക്കും ​ഗുണം ചെയ്തു", എന്നാണ് നന്ദി പറഞ്ഞത്. 

വയ്യാവേലിക്ക് നിക്കണ്ട ആള് ​ഗുസ്തിക്കാരനാ, ചതഞ്ഞ് പോകും: മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ

കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടെന്ന് നേരത്തെ നന്ദിനി പറഞ്ഞിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാൽ സിനിമാ മേഖലയിൽ നിൽക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്സിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റാതായി. അതുകൊണ്ട്  ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കിൽ താൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ