കാഞ്ചീവരം, ബനാറസ്, ലിനൻ; നവ്യയുടെ സാരികൾ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം ! അവസരം തുറന്ന് നടി

By Web TeamFirst Published Mar 14, 2024, 11:20 AM IST
Highlights

നിലവിൽ ആറ് സാരികളാണ് നവ്യ നായർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 

ലയാളത്തിന്റെ പ്രിയ ​നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നവ്യ മലയാളികൾക്ക് ഇന്നും ബാലാമണിയാണ്. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷ​കരെ ത്രസിപ്പിച്ച നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. ഭൂരിഭാ​ഗം ഫോട്ടോകളിലും സാരി ലുക്കിലാണ് നവ്യ പ്രത്യക്ഷപ്പെടാറുള്ളത്. സാരി ധരിച്ച് മുല്ലപ്പൂവും ചൂടി എത്തുന്ന നവ്യ ടിവി പ്രോഗ്രാമുകളിലും ശ്രദ്ധേയയാണ്. നൃത്തകി കൂടിയായ നവ്യയ്ക്ക് ധാരാളം സാരി കളക്ഷനുകൾ ഉണ്ട്. ഈ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരം ഒരുക്കുകയാണ് നവ്യ ഇപ്പോൾ. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ തന്റെ സാരികൾ വിൽക്കാനായാണ് നവ്യ ഒരുങ്ങുകയാണ്. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ () എന്ന പേരിൽ ഒരു ഇൻസ്റ്റാ​ഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്. 

നിലവിൽ ആറ് സാരികളാണ് നവ്യ നായർ വിൽപ്പനയ്ക്കായി ഡിസ്പ്ലെ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിൻ സാരികളും ബനാറസ് സാരികളുമാണ്. ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീവരം സാരികൾ 4,000- 4,600 രൂപാ നിരക്കിൽ ലഭ്യമാവും. ബനറസ് സാരികൾക്ക് 4500 മുതൽ ആണ് സ്റ്റാർച്ച് ചെയ്യുന്നത്. ബ്ലൗസ് കൂടി ചേർന്നാൽ വില കുറച്ച് കൂടി കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് നവ്യ നായർ അറിയിച്ചിട്ടുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാനെന്നും താരം അറിയിക്കുന്നുണ്ട്. 

കളക്ഷനിൽ ഭ്രമയു​ഗത്തിന് എന്ത് സംഭവിച്ചു ? 'ചാത്തന്റെ' കളി ഇനി ഒടിടിയിൽ, എവിടെ, എപ്പോൾ കാണാം ?

അതേസമയം, വരാഹം എന്ന ചിത്രമാണ് നവ്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രത്തിൽ ​ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!