ഇതൊരു ഫാൻ ഗേൾ മൊമന്റ്; ഇഷ്ട താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ

Published : Oct 06, 2022, 07:48 AM ISTUpdated : Oct 06, 2022, 07:55 AM IST
ഇതൊരു ഫാൻ ഗേൾ മൊമന്റ്; ഇഷ്ട താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ

Synopsis

ജീവിതത്തിലും സ്ക്രീനിലുമായി തന്റെ ഇഷ്ടം കവർന്ന പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതിന്റെ സന്തോഷമാണ് നവ്യ നായർ പങ്കിടുന്നത്.

ലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവും നവ്യ നടത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ തന്റെ കൊച്ചു വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ജീവിതത്തിലും സ്ക്രീനിലുമായി തന്റെ ഇഷ്ടം കവർന്ന പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതിന്റെ സന്തോഷമാണ് നവ്യ നായർ പങ്കിടുന്നത്. രൺബീർ കപൂർ, പ്രഭു, ജയറാം- പാർവതി, മാധവൻ, നാഗാർജുന, സ്നേഹ- പ്രസന്ന തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങളെല്ലാം.

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. നവ്യയുടെ ശക്തമായ കഥാപാത്രമായിരുന്നു ഒരുത്തീയിലേത്. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 

അതേസമയം, അടുത്തിടെ തനിക്കെതിരെ വന്ന വിമര്‍ശന കമന്‍റിന് നവ്യ നല്‍കിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. ‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍. ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നായിരുന്നു ഒരാളുടെ കമന്‍റ്.  ‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്. ലൈഫ് ഒന്നെയൊള്ളൂ. ഹാപ്പിയായി ഇരിക്കൂ, എന്തിന ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നായിരുന്നു നവ്യയുടെ മറുപടി.

സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക