'കുഞ്ഞിനെ ഉമ്മവച്ചു, ക്ഷുഭിതയായി അമ്മ, സ്തബ്ദയായിപ്പോയി, എന്റെ കണ്ണുകൾ നിറഞ്ഞു'; ദുരനുഭവവുമായി നവ്യ

Published : Mar 01, 2024, 03:48 PM IST
'കുഞ്ഞിനെ ഉമ്മവച്ചു, ക്ഷുഭിതയായി അമ്മ, സ്തബ്ദയായിപ്പോയി, എന്റെ കണ്ണുകൾ നിറഞ്ഞു'; ദുരനുഭവവുമായി നവ്യ

Synopsis

ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു താജ്മഹലോളം തന്നെയെന്നും നവ്യ. 

ലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നവ്യ ഏറെ ശ്രദ്ധിക്കപ്പെടുന്നത് നന്ദനം എന്ന ഒറ്റ സിനിമയിലൂടെയാണ്. ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ഇന്നും വൻ സ്വാകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ, തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി പറഞ്ഞത് ശ്രദ്ധനേടുകയാണ്. തന്റെ തന്നെ രക്തബന്ധത്തിലുള്ള ഒരു കു‍ഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യവുമാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്. 

"ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു..എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു..അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് ഒരു നിമിഷം ഞാൻ സ്തബ്ദയായിപ്പോയി, അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്..എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി", എന്നാണ് നവ്യ പറയുന്നത്. 

'ഇത് ജീവിതം മുഴുവനുമുള്ള ഇന്നിങ്സ്'; ലെനയെ ചേർത്തണച്ച് മുത്തം നൽകി പ്രശാന്ത്- വീഡിയോ

സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞിനൊപ്പം ഉള്ള വീഡിയോ സഹിതമാണ് നവ്യ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഒപ്പം "അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി..വാവേ നിന്റെ പെരുച്ചൊയ്ചു എങ്കിലും ഈ ആന്റിമറന്നു. കാണുകയാണെങ്കിൽ കമന്റ് ബോക്സിൽ ഇടണം. അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ..", എന്നും താരം പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത