കണ്ണനെ കാണാൻ 'ബാലാമണി' വീണ്ടുമെത്തി; അന്നും ഇന്നും ഒരുപോലെയെന്ന് ആരാധകർ, വീഡിയോ

Web Desk   | Asianet News
Published : Oct 14, 2021, 03:39 PM ISTUpdated : Oct 14, 2021, 04:56 PM IST
കണ്ണനെ കാണാൻ 'ബാലാമണി' വീണ്ടുമെത്തി; അന്നും ഇന്നും ഒരുപോലെയെന്ന് ആരാധകർ,  വീഡിയോ

Synopsis

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്.

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. നവ്യയുടെ ജന്മദിനം കൂടിയാണ് ഇന്ന്.  ഈ അവസരത്തിൽ ​ഗുരുവായൂർ അമ്പലത്തിൽ പോയ താരത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടൻ പെൺകുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലമണി അന്നും ഇന്നും ഒരു പോലെ, ചന്തമുള്ള പെൺകൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. 

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ