ചേട്ടന് 75 ലക്ഷം ലോട്ടറി അടിച്ചോ ?‌ ഭാഗ്യവാനെ നേരിട്ടു കാണാനെത്തി നിത്യ മേനന്‍ !

By Web TeamFirst Published Aug 4, 2022, 10:58 AM IST
Highlights

9 (1) (എ) എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയിൽ ആണ് നിത്യ ഭാഗ്യവാനെ കണ്ടു മുട്ടുന്ന രംഗമുള്ളത്.

ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. ലോട്ടറി അടിച്ച ഭാ​ഗ്യവാന്മാരെ കാണണം എന്ന ആ​ഗ്രഹം പലർക്കും ഉണ്ടാകാറുണ്ട്. അത്തരത്തിൽ വാർത്തകളിലൂടെ മാത്രം കണുന്ന ഒരു ഭാ​ഗ്യവാനെ നേരിൽ കാണാൻ എത്തിയിരിക്കുകയാണ് നടി നിത്യ മേനൻ(Nithya Menon). താരം തന്നെയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

9 (1) (എ) എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയിൽ ആണ് നിത്യ ഭാഗ്യവാനെ കണ്ടു മുട്ടുന്ന രംഗമുള്ളത്. ലൊക്കേഷന് അരികിലുള്ള മീൻകച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയെ ആണ് വീഡിയോയില്‍ കാണാൻ സാധിക്കുക. മീൻ കച്ചവടം നടത്തുന്ന ആൾക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാൻ കടയിൽ എത്തിയതായിരുന്നു നടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

‘‘മീൻ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴം പൊരി കഴിക്കുന്നു. മുന്നിൽ മീനുകളെയും കാണാം. ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങ്ങിനിടെ ഇവിടെയുള്ള മീൻ ചേട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. അതാണ് എന്നിൽ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ ചേട്ടൻ ലോട്ടറയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല’’, എന്നാണ് വീഡിയോയ്ക്കൊപ്പം നിത്യ കുറിച്ചത്.

'ശരിക്കും അയാളെന്നെ കഷ്ടപ്പെടുത്തി, 30ലേറെ നമ്പറുകളാണ് ബ്ലോക്ക് ചെയ്തത്': സന്തോഷ് വർക്കിക്കെതിരെ നിത്യ മേനൻ

 ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിലാണ് നിത്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആന്‍റ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്‍റോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയും ഇന്ദ്രജിത്തുമായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം മനേഷ് മാധവ്, സംഗീതം ഗോവിന്ദ് വസന്ദ, എഡിറ്റിംഗ് മനോജ്. വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19. 

click me!